മണ്‍തിട്ടയില്‍ കയറിയ ഓട്ടോ വൈദ്യുതിപോസ്റിലിടിച്ച് ഡ്രൈവര്‍ മരിച്ചു
Saturday, November 28, 2015 12:53 AM IST
കടുത്തുരുത്തി: വഴിയരികിലെ മണ്‍തിട്ടയില്‍ കയറി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റിലിടിച്ചു കുഴിയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. യാത്രക്കാരായ രണ്ടു സ്ത്രീകള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലറ പഞ്ചായത്ത് ഓട്ടോ സ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കല്ലറ സൌത്ത് പടിത്തിരപ്പള്ളില്‍ (ബിജുഭവന്‍) ടി. ബിജു (44) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ കല്ലറ എസ്ബിടി ജംഗ്ഷനു സമീപമാണ് അപകടം. പഞ്ചായത്ത് ജംഗ്ഷന്‍ ഭാഗത്തുനിന്ന് കുറുപ്പന്തറയിലേക്ക് യാത്രക്കാരുമായി പോകുമ്പോഴാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റില്‍ ഇടിച്ചു മറിഞ്ഞപ്പോള്‍ ഓടിച്ചിരുന്ന ബിജു തെറിച്ച് പോസ്റിനോട് ചേര്‍ന്ന് എടുത്തിരുന്ന കുഴിയിലേക്കു വീഴുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ബിജുവിന് ഹൃദയാഘാതമുണ്ടായതായും പറയുന്നു. ബിജുവിന്റെ വീട്ടില്‍നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം ദൂരത്തിലായിരുന്നു അപകടം. അപകടമുണ്ടായ ശബ്ദം കേട്ട് ഓടിയെത്തിയ ബിജുവിന്റെ സഹോദരന്‍ ബിനോയിയും നാട്ടുകാരും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ അനിത. പാലാ മോനപ്പള്ളി കുടുംബാംഗം. നാലുവയസുകാരന്‍ ഗൌരീശങ്കര്‍ ഏക മകനാണ്. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പില്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.