കലാം സ്മാരക പ്രസംഗ മത്സരം
Saturday, November 28, 2015 12:49 AM IST
കൊച്ചി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം സംസ്ഥാനതലത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന എ.പി.ജെ. അബ്ദുള്‍ കലാം സ്മാരക പ്രസംഗ മത്സരത്തിന്റെ സെമിഫൈനല്‍ ഇന്ന് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. രാവിലെ 10 ന് പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിഎംഐ സഭ വിദ്യാഭ്യാസ മാധ്യമവിഭാഗം ജനറല്‍ കൌണ്‍സിലര്‍ ഫാ. സെബാസ്റ്യന്‍ തെക്കേടത്ത് അധ്യക്ഷതവഹിക്കും. കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൌമിനി ജയിന്‍ മുഖ്യാതിഥിയായിരിക്കും. എസ്എംഎ അബാക്കസും ആക്ടീവ് കിഡ്സ് മാഗസിനും ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.