കേരളത്തില്‍ സിനിമാ ലൊക്കേഷനുകള്‍ക്ക് അനന്ത സാധ്യത: രാജമൌലി
Saturday, November 28, 2015 12:48 AM IST
തിരുവനന്തപുരം: കാമറ എവിടേക്ക് തിരിച്ചാലും മനസില്‍ നിന്നു മായാത്ത പച്ചപ്പാര്‍ന്ന പശ്ചാത്തലങ്ങളുള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ സിനിമാ ലൊക്കേഷനുകള്‍ക്ക് അനന്തസാധ്യതയുണ്െടന്ന് ബാഹുബലി സംവിധായകന്‍ എസ്.എസ്. രാജമൌലി. ടൂറിസം വകുപ്പ് കോവളം ലീല ഹോട്ടലില്‍ സംഘടിപ്പിച്ച കേരള ഡെസ്റിനേഷന്‍ ഫോര്‍ വെഡിംഗ്സ് ആന്‍ഡ് ഫിലിംസ്' പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1980കളില്‍ ചെന്നൈയില്‍ നിന്നു ശബരിമലയിലേക്കുള്ള തീവണ്ടിയാത്രക്കിടെയാണ് കേരളം ഹൃദയത്തില്‍ ഇടം നേടിയത്. അന്നുമുതല്‍ കഥയെഴുതിക്കഴിയുമ്പോള്‍ കേരളത്തിന്റെ പച്ചപ്പും ജലാശയങ്ങളും ചിത്രത്തിനനുയാജ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെയാണ് രണ്ടാമത്തെ ചിത്രമായ സിംഹാദ്രിയില്‍ തിരുവനന്തപുരവും സായിയില്‍ മൂന്നാറും ബാഹുബലിയില്‍ അതിരപ്പള്ളിയും ഉള്‍പ്പെടുത്തിയത്. പല ചിത്രങ്ങളിലും അതിരപ്പള്ളി വെള്ളച്ചാട്ടത്തെ കാല്‍പനിക പശ്ചാത്തലമായി അവതരിപ്പിച്ചിട്ടുണ്െടങ്കിലും അതിന്റെ രൌദ്രഭാവമാണ് തന്നെ ആകര്‍ഷിച്ചതെന്ന് രൌജമൌലി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ലോകോത്തര വെഡിംഗ് ഡെസ്റിനേഷനായി തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ് കേരളമെന്നും ഇവിടുത്തെ പ്രകൃതിഭംഗി, സമൃദ്ധമായ ജലാശയം, അടിസ്ഥാന സൌകര്യം എന്നിവ ഏറെ ഹൃദ്യമാണെന്നും ഡോ. റെഢി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.