മാവോയിസ്റുകളെ സഹായിച്ചെന്ന കേസിലെ പ്രതിക്കു ജാമ്യം
Saturday, November 28, 2015 12:48 AM IST
കൊച്ചി: സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ആക്രമണം നടത്തിയ രൂപേഷ് ഉള്‍പ്പെടെയുള്ള മാവോയിസ്റുകള്‍ക്കു സഹായം നല്‍കിയെന്ന കേസിലെ പ്രതി കോഴിക്കോട് തിക്കൊടി സ്വദേശി രജീഷിനു ജസ്റീസ് കെ.ടി. ശങ്കരന്‍, ജസ്റീസ് രാജ വിജയരാഘവന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചു. 25,000 രൂപയും രണ്ടാള്‍ ജാമ്യവും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.