ഷേണ്‍സ്റാട്ട് സുവര്‍ണ ജൂബിലി ആഘോഷവും പ്രവിശ്യാ ഉദ്ഘാടനവും ഇന്ന്
Saturday, November 28, 2015 12:37 AM IST
തൃശൂര്‍: ഷേണ്‍സ്റാട്ട് വൈദിക സമൂഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും പുതിയ പ്രൊവിഡന്‍സ് പ്രവിശ്യയുടെ ഉദ്ഘാടനവും ഇന്നു വൈകിട്ട് നാലിന് ആലുവ ഷേണ്‍സ്റാട്ട് ഹൌസില്‍ നടക്കും.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും. റീജണല്‍ സുപ്പീരിയര്‍ ഫാ. ജോയി മഠത്തുംപടി, വിന്‍സന്‍ഷ്യന്‍ സഭയുടെ മുന്‍ ജനറാള്‍ റവ.ഡോ.ആന്റണി പ്ളാക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

1965 ജൂലൈ 18നു ജര്‍മനിയില്‍ സ്ഥാപിതമായ സെക്കുലര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഷേണ്‍സ്റാട്ട് ഫാദേഴ്സ് എന്ന വൈദികസമൂഹം 1969 മുതല്‍തന്നെ ഭാരതത്തിലും പ്രവര്‍ത്തനമാരംഭിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ ആളൂര്‍ ബിഎല്‍എമ്മില്‍ ആരംഭിച്ച ഈ പ്രസ്ഥാനം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും ഇപ്പോള്‍ സജീവമാണെന്നു റീജണല്‍ സുപ്പീരിയര്‍ ഫാ. ജോയി മഠത്തുംപടി ഐഎസ്സിഎച്ച് പറഞ്ഞു. റീജണല്‍ സുപ്പീരിയറെക്കൂടാതെ പുതിയ പ്രവിശ്യയുടെ കൌണ്‍സിലര്‍മാരായി ഫാ. ബാബു കളത്തിങ്കല്‍, ഫാ. ജിജു കിലുക്കന്‍ എന്നിവരും നിയമിക്കപ്പെട്ടിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.