ചെത്തിപ്പുഴയില്‍ സര്‍ഗക്ഷേത്ര പ്രഫഷണല്‍ നാടകോത്സവത്തിനു തിരശീല ഉയര്‍ന്നു
ചെത്തിപ്പുഴയില്‍ സര്‍ഗക്ഷേത്ര പ്രഫഷണല്‍  നാടകോത്സവത്തിനു തിരശീല ഉയര്‍ന്നു
Saturday, November 28, 2015 12:33 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്കൂള്‍ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ സര്‍ഗക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ പ്രഫഷണല്‍ നാടകോത്സവത്തിനു തുടക്കമായി. സി.എഫ്. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക രംഗത്ത് സര്‍ഗക്ഷേത്രയുടെ സേവനം വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

സംഗീത നാടക നിര്‍വാഹക സമിതിയംഗം മോഹന്‍ ജി.വെണ്‍പുഴശേരി അധ്യക്ഷത വഹിച്ചു.സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ.പോള്‍ താമരശേരി, ഡയറക്ടര്‍ ഫാ.അലക്സ് പ്രായിക്കളം, വര്‍ഗീസ് ആന്റണി, സി.ജെ. ജോസഫ്, ജയിംസ് പാത്തിക്കല്‍, അഡ്വ.റോയി തോമസ്, ജേക്കബ് അമ്പാടന്‍, ഹരിദാസന്‍, ജിജി കോട്ടപ്പുറം, കെ.ടി.ജോസഫ്, കെ.വി.തോമസ്, ഡോ.റോസ് മാത്യു, റോസ് കല്ലുപുരക്കല്‍, എസ്.എ. രാജീന് എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 14വരെയാണ് നാടകോത്സവം നടക്കുന്നത്. ഇന്ന് വൈകുന്നേരം ആറിന് അച്ഛനായിരുന്നു ശരി എന്ന നാടകം നടക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.