പൈങ്കുളം ആശുപത്രിയിലെ സമരം അനവസരത്തിലെന്നു മാനേജ്മെന്റ്
Saturday, November 28, 2015 12:31 AM IST
തൊടുപുഴ: പൈങ്കുളം എസ്എച്ച് ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം അനവസരത്തിലെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. സര്‍ക്കാര്‍ സ്കെയില്‍ അനുസരിച്ച് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നുണ്ട്.

2012ല്‍ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളില്‍ വര്‍ധന വരുത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശമ്പളവര്‍ധന സാധ്യമല്ലെന്ന് വ്യക്തമാക്കിയിട്ടും ഇതു വകവയ്ക്കാതെ ഒരു യൂണിയനെ കൂട്ടുപിടിച്ചു ചില ജീവനക്കാരുടെ നേതൃത്വത്തില്‍ ആശുപത്രിയുടെ മുന്നില്‍ സമരം നടത്തുകയാണ്.


ഇരുന്നൂറോളം ജീവനക്കാരില്‍ 62 പേര്‍ മാത്രമാണു സമരത്തില്‍ പങ്കെടുക്കുന്നത്. ഇതിനു നേതൃത്വം നല്‍കുന്ന ജീവനക്കാര്‍ക്കു മെന്റല്‍ ഹെല്‍ത്ത് അഥോറിറ്റിയുടെയും ലേബര്‍ വകുപ്പിന്റെയും സ്കെയില്‍ പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്കെല്ലാം ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

ലേബര്‍ കോര്‍ട്ടില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാവുന്ന വിഷയങ്ങള്‍ പരിഹരിച്ചിരുന്നുവെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.