നൌഷാദിന്റെ ഭാര്യക്കു ജോലി: മുഖ്യമന്ത്രി
നൌഷാദിന്റെ ഭാര്യക്കു ജോലി: മുഖ്യമന്ത്രി
Saturday, November 28, 2015 11:43 PM IST
കോഴിക്കോട്: മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൌഷാദിന്റെ ഭാര്യക്കു ജോലി നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭാര്യ സഫീനയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് കരുവിശേരിയിലെ നൌഷാദിന്റെ വീടു സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഫീനയ്ക്കു ജോലി ലഭിക്കുന്നതിനുള്ള നടപടി പെട്ടെന്നുത ന്നെ പൂര്‍ത്തിയാക്കും. നൌഷാദിന്റെ കുടുംബത്തിന് ആവശ്യമായ ധനസഹായവും സര്‍ക്കാര്‍ നല്‍കും. കുടുംബം ആവശ്യപ്പെടുന്ന എന്തു സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി എത്തിയ നൌഷാദിന്റെ പ്രവര്‍ത്തനം സമൂഹത്തിനു മാതൃകയാണ്. മറ്റുള്ളവരെ സഹായിക്കുന്നവരെ സര്‍ക്കാര്‍ കൈവിടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അപകടത്തില്‍പ്പെടുന്നവരുടെ കുടുംബങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനാകില്ല. ഇവര്‍ക്കു നല്‍കുന്ന സ ഹായം സര്‍ക്കാരിന്റെ ഔദാര്യമല്ല. അതു സമൂഹത്തിന്റെ കടമയാ ണ്. ഇത്തരം കുടുംബങ്ങളെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്.


നൌഷാദിന്റെ പ്രവര്‍ത്തനം ധീരതയ്ക്കുള്ള അവാര്‍ഡിനു സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം അനന്തര നടപടിയെടുക്കും. പത്രം വായിച്ചപ്പോഴാണു നൌഷാദിന്റേത് അപകട മരണമല്ലെന്നും രണ്ടു വിലപ്പെട്ട ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുള്ള മരണമാണെന്നും മനസിലായത്.

അതോടെ മറ്റു പരിപാടികള്‍ മാറ്റി രാവിലത്തെ ഫ്ളൈറ്റിന് കോഴിക്കോട്ടേക്കു വരികയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.