ജി. കാര്‍ത്തികേയന്റെ പേരില്‍ മീഡിയാ അവാര്‍ഡ്
Saturday, November 28, 2015 12:24 AM IST
തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ സ്മരണയ്ക്കായി ജി. കാര്‍ത്തികേയന്‍ മീഡിയ അവാര്‍ഡ് ഏര്‍പ്പെടുത്തിയതായി സ്പീക്കര്‍ എന്‍. ശക്തന്‍ അറിയിച്ചു. മികച്ച നിയമസഭാ റിപ്പോര്‍ട്ടിംഗിനാണ് അവാര്‍ഡ്. ഓരോ വര്‍ഷവും അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ നിന്നും ഓരോരുത്തര്‍ക്കാണ് അവാര്‍ഡ് നല്‍കുക.

ജനുവരിയില്‍ കാര്‍ത്തികേയന്റെ ജന്മദിനത്തോടനുബന്ധിച്ച് അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങിയതാണ് അവാര്‍ഡ്. കൂടാതെ നിയമസഭാ സമുച്ചയത്തിലെ നിയമസഭാ മ്യൂസിയം പുതിയ ബ്ളോക്കിന് ജി. കാര്‍ത്തികേയന്‍ നിയമസഭാ മ്യൂസിയം എന്നു നാമകരണം ചെയ്യുമെന്നും സ്പീക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.