വന്ദനയെയും മുബീനയെയും സൈബര്‍ പോലീസ് കേന്ദ്രത്തില്‍ കൊണ്ടുവന്നു ചോദ്യംചെയ്തു
Saturday, November 28, 2015 12:16 AM IST
തിരുവനന്തപുരം: ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് കേസില്‍ കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നു പിടിയിലായ അമ്പലപ്പുഴ സ്വദേശിനി വന്ദന, തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി മുബീന എന്നിവരെ തിരുവനന്തപുരത്തെത്തിച്ചു. ഇവരെ സൈബര്‍ പോലീസ് ആസ്ഥാനത്ത് ചോദ്യംചെയ്തു വരുകയാണ്.

നെടുമ്പാശേരിയില്‍ നടത്തിയ റെയ്ഡിനിടെ പോലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു കാറില്‍ രക്ഷപ്പെട്ടവരാണ് വന്ദനയും മുബീനയും. തമിഴ്നാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവര്‍ക്കു സംരക്ഷണം നല്‍കിയിരുന്ന സുല്‍ഫിക്കര്‍ എന്നയാളെയും പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.