ഒറ്റമശേരി കൊലപാതകം: മുഴുവന്‍ പ്രതികളും അറസ്റിലായി
Friday, November 27, 2015 12:33 AM IST
തുറവൂര്‍: കണിച്ചുകുളങ്ങര കൊലപാതകത്തിന്റെ മാതൃകയില്‍ ആലപ്പുഴ ഒറ്റമശേരിയില്‍ യുവാക്കളെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടി. മുഖ്യപ്രതി അന്ധകാരനഴി തയ്യില്‍വീട്ടില്‍ പോള്‍സണ്‍ (28),സഹോദരന്‍ താലിഷ് (32), ചേര്‍ത്തല കൊക്കോതമംഗലം കിഴക്കേ കാക്കനാട്ടുവീട്ടില്‍ അജേഷ് (30), സഹോദരന്‍ വിജേഷ് (29) എന്നിവരാണ് അറസ്റിലായത്. പോള്‍സണും വിജേഷും തമിഴ്നാട് മേട്ടുപാളയത്തും അജേഷ് കോയമ്പത്തൂര്‍ പല്ലടത്തും താലീഷ് ചങ്ങനാശേരിയിലുമാണ് അറസ്റിലായത്. കഴിഞ്ഞ 13 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.


ഇതിനുശേഷം പ്രതികള്‍ അരൂക്കുറ്റിയിലെ സുഹൃത്തുക്കളുടെ വീട്ടിലും അവിടെ നിന്നും പഴനിക്കും പോകുകയുമായിരുന്നു. അറസ്റിലായ നാല് പ്രതികളെയും ഇന്നലെ രാവിലെ കുത്തിയതോട് സ്റേഷനിലെത്തിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.