ബാര്‍ കൌണ്‍സിലിനു നോട്ടീസ്
Friday, November 27, 2015 12:59 AM IST
കൊച്ചി: സര്‍വീസില്‍നിന്നു വിരമിച്ച ശേഷം ബാര്‍ കൌണ്‍സില്‍ അംഗത്വം പുതുക്കുന്നതിനു പ്രത്യേക ഫീസ് ഈടാക്കുന്ന ബാര്‍ കൌണ്‍സലിന്റെ നടപടി ചോദ്യംചെയ്തു ഹൈക്കോടതിയില്‍ ഹര്‍ജി. മൂന്നാര്‍ ട്രൈബ്യൂണല്‍ അംഗമായിരുന്ന സി.ആര്‍. ദിനനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കുന്നതിനു ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജസ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെതാണ് ഉത്തരവ്. ഹര്‍ജിക്കാരനു പ്രത്യേക ഫീസ് അടയ്ക്കാതെ തന്നെ താത്കാലികമായി അംഗത്വം പുതുക്കുന്നതിനു ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.