ഫാ.ജോസ് അലക്സ് അവാര്‍ഡിന് അപേക്ഷിക്കാം
Friday, November 27, 2015 12:59 AM IST
കൊച്ചി: 2015 ലെ മികച്ച സാമൂഹികപ്രവര്‍ത്തനത്തിനുള്ള ഫാ. ജോസ് അലക്സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ദക്ഷിണേന്ത്യയില്‍ സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ മികവു തെളിയിച്ചിട്ടുള്ള കേരളീയരായ സോഷ്യല്‍ വര്‍ക്കില്‍ ബിരുദമുള്ള വ്യക്തികളെയാണ് പരിഗണിക്കുന്നത്. 50,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

ഡോ.പി.ജെ. ലിസി, കണ്‍വീനര്‍ ജോസ് അലക്സ് അവാര്‍ഡ് കമ്മിറ്റി, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കളമശേരി-683104 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0484 4111321/4111348.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.