വൈദ്യവിദ്യാഭ്യാസ ശാസ്ത്രസമ്മേളനം തൃശൂരില്‍
Friday, November 27, 2015 12:58 AM IST
തൃശൂര്‍: അന്താരാഷ്ട്ര വൈദ്യവിദ്യാഭ്യാസ ശാസ്ത്ര സമ്മേളനം - മെഡ്യുക്കോണ്‍-2015 ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ബി. ഇക്ബാല്‍, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി. നായര്‍, ഡോ.കെ. മോഹനന്‍, ഡോ.സജിത്ത് കുമാര്‍, ഡോ.ഫസല്‍ ഗഫൂര്‍, ഡോ.എം.ഫിറോസ് എന്നിവര്‍ കേരളത്തിന്റെ പ്രതിനിധികളാകും, ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയാണ് സമ്മേളനം സ്പോണ്‍സര്‍ ചെയ്യുന്നത്.


അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.പി.ജെ. ടാജന്‍, ഡോ.വി.വി. ഉണ്ണികൃഷ്ണന്‍, ഡോ.സി.പി. മുരളി, ഡോ.ടി.എസ്. ഷിബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.