തിയറ്ററുകളില്‍ ക്ഷേമനിധി സെസ് പിരിവ് ഊര്‍ജിതമാക്കാന്‍ നിര്‍ദേശം
Friday, November 27, 2015 12:43 AM IST
തിരുവനന്തപുരം: സിനിമ ടിക്കറ്റുകളില്‍ സെസ് പിരിച്ച് സംസ്ഥാന സാമൂഹിക പ്രവര്‍ത്തക ക്ഷേമഫണ്ടില്‍ അടയ്ക്കാനുളള നിര്‍ദേശങ്ങള്‍ സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം മള്‍ട്ടിപ്ളക്സുകള്‍ ഉള്‍പ്പെടെയുളള സിനിമ തിയറ്ററുകള്‍ പ്രേക്ഷകരില്‍ നിന്നു സെസ് എത്രയുംവേഗം പിരിച്ചുതുടങ്ങണം.

ഇരുപത്തഞ്ച് രൂപയില്‍ കൂടിയ ഓരോ ടിക്കറ്റിനും മൂന്നു രൂപ വീതമാണ് സെസ്. വിനോദനികുതിയും സെസും ശേഖരിച്ച ശേഷം മാത്രമേ തദ്ദേശ സ്ഥാപനം സിനിമാ ടിക്കറ്റില്‍ സീല്‍ പതിക്കാവൂ. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന സെസ് തുക സാംസ്കാരിക പ്രവര്‍ത്തക ഫണ്ട് ബോര്‍ഡിന്റെ 67209773080 എന്ന അക്കൌണ്ടില്‍ അടയ്ക്കണം. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കായിരിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.