ഭീകരാക്രമണങ്ങള്‍ നേരിടാന്‍ നാവികസേന സജ്ജം: നാവികസേനാ മേധാവി
ഭീകരാക്രമണങ്ങള്‍ നേരിടാന്‍ നാവികസേന സജ്ജം: നാവികസേനാ മേധാവി
Friday, November 27, 2015 12:36 AM IST
ഏഴിമല (കണ്ണൂര്‍): കടല്‍-തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ടു ഭീകരാക്രമണമുള്‍പ്പെടെ ഏതു വെല്ലുവിളികളും നേരിടാന്‍ നാവികസേന സജ്ജമാണെന്നു നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധവാന്‍. മുംബൈ ഭീകരാക്രണത്തിന്റെ വാര്‍ഷിക ദിനമായ ഇന്നലെ ഏഴിമല നാവിക അക്കാഡമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോസ്റ്ഗാര്‍ഡ്, മറൈന്‍ പോലീസ്, മത്സ്യതൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ തീരദേശ സുരക്ഷ ശക്തമാക്കാനുള്ള പദ്ധതികളാണു നടപ്പാക്കിവരുന്നത്. തീരദേശ സുരക്ഷയുടെ ഭാഗമായി 87 ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റം ഇതിനകം രാജ്യത്തു സ്ഥാപിച്ചിട്ടുണ്ട്. 46 റഡാര്‍ സ്റേഷനുകളുമുണ്ട്. ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് അനാലിസിസ് സെന്ററോടു കൂടിയ നാഷണല്‍ കമാന്‍ഡ് കണ്‍ട്രോള്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് സംവിധാനവും നിലവിലുണ്െടന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഒമ്പതു സംസ്ഥാനങ്ങളിലെ തീരദേശമേഖലയിലും ദ്വീപുകളിലുമായി നാലു കോടി മത്സ്യത്തൊഴിലാളികളുണ്ട്. ഇവര്‍ നാവിക സേനയുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കും. സാങ്കേതികവിദ്യയിലെ മികവു മാത്രമല്ല നാവികസേന ലക്ഷ്യമിടുന്നത്. തീരദേശമേഖലയിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള പ്രവര്‍ത്തനമാണു നടത്തിവരുന്നത്. മത്സ്യത്തൊഴിലാളികളെ ബോധവത്കരണം നടത്തി എങ്ങനെ നാവികസേനയെ സഹായിക്കാമെന്നു ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഏഴിമലയില്‍ ഇന്നലെ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ 22 വനിതാ കേഡറ്റുകള്‍ പരിശീലനം കഴിഞ്ഞു പുറത്തിറങ്ങിയിട്ടുണ്െടന്നും മികച്ച പ്രകടനമാണു വനിതാ കാഡറ്റുകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തു തന്നെ നാവികസേനയുടെ വിമാനങ്ങളും കപ്പലുകളും നിയന്ത്രിക്കാന്‍ വനിതകള്‍ ഉണ്ടാകും. അതിനുള്ള തയാറെടുപ്പിലാണ് നാവികസേനയെന്നും ആര്‍.കെ. ധവാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്രം കപ്പല്‍ചരക്ക് ഗതാഗതത്തിന്റെ കേന്ദ്രബിന്ദുവായി ഇതിനകം മാറിയിട്ടുണ്ട്. അതിനാല്‍ ചരക്ക് കപ്പലുകളെക്കുറിച്ചുള്ള വിവരശേഖരണം (വൈറ്റ് ഷിപ്പിംഗ്) നടന്നുവരികയാണ്. മാലിദ്വീപ്, മൌറീഷ്യസ്, ശ്രീലങ്ക, സിംഗപ്പൂര്‍, ഓസ്ട്രേലിയ, സീഷെല്‍സ് എന്നീ രാജ്യങ്ങളുമായി വൈറ്റ് ഷിംപ്പിംഗ് കരാറില്‍ ഒപ്പിട്ടിട്ടുണ്െടന്നും അദ്ദേഹം വ്യക്തമാക്കി.


ആറു വിദേശികളും കോസ്റ്ഗാര്‍ഡ് കേഡറ്റുകളും 21 വനിതകളും ഉള്‍പ്പെടെ 352 കേഡറ്റുകളാണു പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. വിശിഷ്ടാഥികളായി അഡ്മിറല്‍ ആര്‍.കെ. ധവാനോടൊപ്പം അദ്ദേഹത്തിന്റെ പത്നി മിനു ധവാന്‍, ഏഴിമല നാവിക അക്കാദമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ പി. അജിത് കുമാര്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ എം.ഡി. സുരേഷ്, പ്രിന്‍സിപ്പല്‍ റിയര്‍ അഡ്മിറല്‍ കെ.എസ്. വേണുഗോപാല്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. പരേഡ് കാണാന്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ ബന്ധുക്കളുള്‍പ്പെടെ നിരവധിയാളുകള്‍ എത്തിയിരുന്നു. പരിശീലന കാലത്തു വിവിധരംഗങ്ങളില്‍ മികവ് പുലര്‍ത്തിയ കേഡറ്റുകള്‍ക്കുള്ള മെഡലുകളുടെ വിതരണവും ചെയ്തു. ജസ്വന്ത് സിംഗ് പ്രസിഡന്റ്സ് ഗോള്‍ഡ്മെഡലിനും അരുണ്‍ ബാലാജി ചീഫ് ഓഫ് ദ നേവല്‍ സ്റാഫ് ഗോള്‍ഡ് മെഡലിനും അര്‍ഹരായി. വനിതാ കാഡറ്റായ ദര്‍ഷിത ബാബു നാവല്‍ സ്റാഫ് ഗോള്‍ഡ് മെഡലും മികച്ച വനിതാ കാഡറ്റിനുള്ള ഗോള്‍ഡ് മെഡലും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.