ബഹുനില മന്ദിരങ്ങള്‍: ഫയര്‍ഫോഴ്സ് നിലപാട് തള്ളി സര്‍ക്കാര്‍
Thursday, November 26, 2015 12:26 AM IST
തിരുവനന്തപുരം: സുരക്ഷയുടെ പേരില്‍ 77 ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നിഷേധിച്ച അഗ്നിശമനസേനാ മേധാവിയുടെ നിലപാടു തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്‍മേധാവി ജേക്കബ് തോമസ് ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിനെ ഇപ്പോഴത്തെ ഫയര്‍ഫോഴ്സ് മേധാവി അനില്‍ കാന്തും അതേപടി അംഗീകരിക്കുകയായിരുന്നുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു ലോകം മുകളിലേക്കു പോകുമ്പോള്‍ നമ്മള്‍ താഴേക്കാണോ വളരേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. കേരളത്തില്‍ മൂന്നു നിലയുള്ള കെട്ടിടങ്ങള്‍ മാത്രം മതിയോ? സുരക്ഷ പ്രധാനമാണ്. മൂന്നു നിലയ്ക്കു മുകളിലുള്ള കെട്ടിടം വേണ്ട എന്നു പറയുന്നതിലാണ് ആദര്‍ശമെന്നു പ്രചരിപ്പിച്ചാല്‍ അതു ശരിയാകില്ല. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ യാഥാര്‍ഥ്യബോധത്തോടെയുള്ള നടപടികളുണ്ടാകണം. ഉത്തരവു തിരുത്താന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ല എന്ന കെട്ടിടനിര്‍മാതാക്കളുടെ സംഘടനയായ ക്രഡായി ആരോപിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഇച്ഛാശക്തിയുണ്േടാ എന്ന് അപ്പോള്‍ നോക്കാമെന്നായിരുന്നു മറുപടി.


വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അഗ്നിശമനസേനാ മേധാവി അനില്‍കാന്തും അതില്‍ അംഗമാണ്. അവര്‍ കൂടിയാലോചിച്ചു നടപടി പറയും.

ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണ്െടന്നു തീരുമാനിച്ചതായുള്ള വാര്‍ത്തയെപ്പറ്റി ചോദിച്ചപ്പോള്‍ ആരാണ് വേണ്ട എന്ന് പറഞ്ഞത്, അവരോട് ചോദിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.