ഹര്‍ത്താല്‍ ആക്രമണം: ഹര്‍ജി തീര്‍പ്പാക്കി
Thursday, November 26, 2015 12:51 AM IST
കൊച്ചി: ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളുടെ ഭാഗമായി റോഡ് തടയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും ഒഴിവാക്കാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടു പ്രമുഖ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നുണ്െടന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു നേരിട്ടു സമര്‍പ്പിക്കാമെന്നു വ്യക്തമാക്കിയാണു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.