ക്ളസ്ററില്‍നിന്നു വിട്ടുനില്‍ക്കണം: പിജിടിഎ
Thursday, November 26, 2015 12:49 AM IST
കോട്ടയം: ആറാം പ്രവൃത്തി ദിനമായ 28ന് വിദ്യാഭ്യാസ വകുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലന (ക്ളസ്റര്‍) പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കുമെന്നു പിജിടിഎ. മറ്റാവശ്യങ്ങളും അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം.

28 ലെ ക്ളസ്റര്‍ അധ്യാപകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തില്‍ മറ്റൊരു ദിവസത്തേക്കു മാറ്റി വയ്ക്കണമെന്നു സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍, ഷഫീര്‍ കെ, അജിത്ത് വ്ളാത്താങ്കര, സനു തോമസ്, ഏബ്രഹാം ബഞ്ചമിന്‍, സുരേന്ദ്രന്‍ നായര്‍, ടോം ജോണ്‍, സെര്‍ബി അഗസ്റിന്‍, സാബു കുര്യന്‍, ജോസ് എ.കെ, ലിനി അല്‍ഫോന്‍സ, അനൂപ് കെ, നസിയത്ത് ബാനു, തുളസീദാസ്, നജീബ്, വാസുദേവ ഒഗുണ്ടയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.