സര്‍ക്കാര്‍ കോളജുകളില്‍ 66 അധ്യാപക തസ്തികകള്‍
Thursday, November 26, 2015 12:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 18 സര്‍ക്കാര്‍ കോളജുകളില്‍ വിവിധ വിഷയങ്ങളിലായി 66 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.

105 ഗസ്റ് ലക്ചറര്‍ തസ്തികയും അനുവദിച്ചിട്ടുണ്െടന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിന് അധിക സാമ്പത്തികബാധ്യത 5.76 കോടി രൂപയാണ്.

സര്‍ക്കാര്‍ പുതുതായി അനുവദിച്ച 13 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ആദ്യം അനുവദിച്ച 245 തസ്തികകളില്‍ രണ്ടും മൂന്നും അധ്യയനവര്‍ഷം മാത്രമേ ആവശ്യമുള്ളുവെന്നു കണ്ട് 100 തസ്തികകള്‍ റദ്ദാക്കിയിരുന്നു.

ഗവണ്‍മെന്റ് കോളജുകളും അനുവദിച്ച തസ്തികകളുടെ എണ്ണവും. താനൂര്‍-3, മങ്കട -6, കൊണ്േടാട്ടി -3, കൊടുവള്ളി -4, ബാലുശേരി -3, ചേലക്കര, തൃശൂര്‍ -1, തൃത്താല, പാലക്കാട് -2, മലയിന്‍കീഴ്, കാട്ടാക്കട -3, നെയ്യാറ്റിന്‍കര -1, തലശേരി -2, പയ്യന്നൂര്‍ -1, നാദാപുരം, കോഴിക്കോട് - 2, ഇലന്തൂര്‍, പത്തനംതിട്ട - 6+1 (പ്രിന്‍സിപ്പല്‍), ഉദുമ, കുനിയ - 6+1 (പ്രിന്‍സിപ്പല്‍), തവനൂര്‍, മലപ്പുറം - 1+1 (പ്രിന്‍സിപ്പല്‍), ഒല്ലൂര്‍, തൃശൂര്‍ - 7+1 (പ്രിന്‍സിപ്പല്‍), കുന്ദമംഗലം, കോഴിക്കോട് - 6+1 (പ്രിന്‍സിപ്പല്‍), കോങ്ങാട് - 3+1 (പ്രിന്‍സിപ്പല്‍).


സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ ഓരോ ജോയിന്റ് ഡയറക്ടര്‍, ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികകളും രണ്ട് ഓഡിറ്റ് ഓഫീസര്‍, 37 ഓഡിറ്റര്‍ തസ്തികകളും സൃഷ്ടിക്കാനും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലാ ഓഫീസുകളിലെ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക ജോയിന്റ് ഡയറക്ടര്‍ തസ്തികയായി ഉയര്‍ത്താനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.