അച്യുതാനന്ദന് ഇനിയൊരു നിക്കര്‍ തയ്ക്കാനുള്ള ആരോഗ്യമുണ്േടായെന്നു വെള്ളാപ്പള്ളി
അച്യുതാനന്ദന് ഇനിയൊരു നിക്കര്‍ തയ്ക്കാനുള്ള ആരോഗ്യമുണ്േടായെന്നു വെള്ളാപ്പള്ളി
Wednesday, November 25, 2015 12:38 AM IST
തളിപ്പറമ്പ്: തന്നെ നിക്കര്‍ ഇടുവിക്കാന്‍ ശ്രമിക്കുന്ന വി.എസ്. അച്യുതാനന്ദന് ഇനിയൊരു നിക്കര്‍ തയ്ക്കാനുള്ള ആരോഗ്യമുണ്േടായെന്നു വെള്ളാപ്പള്ളി നടേശന്‍. തന്നെ വിമര്‍ശിക്കാനെങ്കിലും പഴയ തൊഴിലിനെക്കുറിച്ചു വി.എസ് ഓര്‍ത്തതു നന്നായെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

സമത്വമുന്നേറ്റ യാത്രയ്ക്കൊടുവില്‍ വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ നിക്കര്‍ ധരിക്കുമെന്ന വി.എസിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. തളിപ്പറമ്പ് ടൌണ്‍ സ്ക്വയറില്‍ സമത്വമുന്നേറ്റ യാത്രയ്ക്കു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. തന്നെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന അച്യുതാനന്ദന് വിശദമായ മറുപടി ജാഥയുടെ സമാപന വേളയില്‍ തിരുവനന്തപുരം ശംഖുമുഖത്ത് നല്‍കുമെന്നു വെള്ളാപ്പള്ളി കണ്ണൂരില്‍ പറഞ്ഞു. ഇടയ്ക്കിടെ മറുപടി പറഞ്ഞ് സമയം കളയുന്നില്ല. സമത്വ മുന്നേറ്റ യാത്രയെ ചാതുര്‍വര്‍ണ്യ ജാഥയെന്നാണു വി.എസ് അധിക്ഷേപിച്ചിരിക്കുന്നത്.


പാഷാണം വര്‍ക്കിയെപ്പോലെ ഭൂരിപക്ഷങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള മുന്നറിയിപ്പാണു തന്റെ യാത്ര. ജലസമാധിയാകുന്നതു താനാവില്ലെന്നും സമത്വ മുന്നേറ്റയാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടി മുങ്ങിച്ചത്തിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.