ലേഖാ ഗോപാലിന് ആകാശവാണി ദേശീയ പുരസ്കാരം
ലേഖാ ഗോപാലിന് ആകാശവാണി ദേശീയ പുരസ്കാരം
Wednesday, November 25, 2015 12:58 AM IST
തിരുവനന്തപുരം: ആകാശവാണിയുടെ ദേശീയ പുരസ്കാരത്തിന് പ്രോഗ്രാം എക്സിക്യുട്ടിവായ ലേഖാ ഗോപാല്‍ അര്‍ഹയായി. ആകാശവാണി കൊച്ചി എഫ്എം നിലയത്തിനു വേണ്ടി തയാറാക്കിയ ഇവിടം സ്വര്‍ഗം സ്വച്ഛം സുന്ദരം മാലിന്യ വിമുക്തം എന്ന റേഡിയോ ഡോക്യുമെന്ററിക്കാണ് കാര്‍ഷിക പരിപാടിക്കുള്ള രണ്ടാം സമ്മാനം ലഭിച്ചത്. ലേഖാ ഗോപാല്‍ ഇപ്പോള്‍ പ്രസാര്‍ ഭാരതിയുടെ തിരുവനന്തപുരത്തുളള റീജിയണല്‍ അക്കാദമി ഓഫ് ബ്രോഡ്കാസ്റിംഗ് ആന്‍ഡ് മള്‍ട്ടിമീഡിയയില്‍ പ്രോഗ്രാം എക്സിക്യുട്ടീവാണ്. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സ്റേഷന്‍ ഡയറക്ടര്‍ ആര്‍.സി. ഗോപാലിന്റെ ഭാര്യയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.