ആഗോള വിദ്യാഭ്യാസ സംഗമം തിരുവനന്തപുരത്ത്
Wednesday, November 25, 2015 12:54 AM IST
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ആഗോള വിദ്യാഭ്യാസ സംഗമം നടത്തും. 2016 ജനുവരി 29, 30 തീയതികളില്‍ കോവളം ലീല ഹോട്ടലിലാണ് സംഗമം നടത്തുന്നത്. വിദേശത്തുനിന്നുള്ള 15 പ്രതിനിധികള്‍ ഉള്‍പ്പെടെ ആകെ 115 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

അക്കാദമിക് സിറ്റി, അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മേഖലകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനഘടന സംബന്ധിച്ച ചര്‍ച്ചകളായിരിക്കും പ്രധാനമായും നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ് അറിയിച്ചു. സംസ്ഥാനത്ത് അക്കാദമിക് സിറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമയാണ് ആഗോളവിദ്യാഭ്യാസ സംഗമം സംഘടിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ വികാസത്തിന് വിഷന്‍ 2030 പദ്ധതിയും അവതരിപ്പിക്കും.


ആഗോളവിദ്യാഭ്യാസ സംഗമത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിനായി ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, മെംബര്‍ സെക്രട്ടറി ഡോ.പി. അന്‍വര്‍ എന്നിവരടങ്ങുന്ന ഏഴംഗ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.