കെഎസ്ആര്‍ടിസിയില്‍ ഇന്‍സെന്റീവ് നല്‍കും: മന്ത്രി തിരുവഞ്ചൂര്‍
കെഎസ്ആര്‍ടിസിയില്‍ ഇന്‍സെന്റീവ് നല്‍കും: മന്ത്രി തിരുവഞ്ചൂര്‍
Wednesday, November 25, 2015 12:49 AM IST
കണ്ണൂര്‍: നിശ്ചിത കളക്ഷനില്‍ കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ബസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പ്രോത്സാഹനമായി ഇന്‍സെന്റീവ് നല്‍കുമെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെഎസ്ആര്‍ടിസിയുടെ പ്രതിദിന കളക്ഷന്‍ ഏഴു കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. കളക്ഷന്‍ ഉദ്ദേശ്യലക്ഷ്യം കൈവരിക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്കു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ അങ്കണത്തില്‍ ബസ് നമ്പറിംഗ് സിസ്റത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


എംപാനല്‍ ജീവനക്കാരുടെ പ്രതിദിന വരുമാനത്തില്‍ 40 രൂപയുടെ വര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.