ഐആര്‍സിടിസിയുടെ ശൈത്യകാല ടൂറിസം ട്രെയിന്‍ ഡിസംബര്‍ മുതല്‍
Wednesday, November 25, 2015 12:47 AM IST
തിരുവനന്തപുരം: ശൈത്യകാല വിനോദ സഞ്ചാരം ആസ്വദിക്കുന്നതിനായി കുറഞ്ഞ ചെലവില്‍ ആഡംബര ട്രെയിന്‍ യാത്രയൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേകാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍. പൈതൃക കേന്ദ്രങ്ങളും മരുഭൂമിയും ഉള്‍പ്പെടുന്ന പുതിയ വിനോദസഞ്ചാര ശൃംഖല അടുത്ത മാസം തുടങ്ങും. ഡെസര്‍ട്ട് സര്‍ക്യൂട്ട്, ഹെറിറ്റേജ് സര്‍ക്യൂട്ട് എന്ന പേരില്‍തുടങ്ങുന്ന പാക്കേജുകള്‍ക്കായി ഇടത്തരം ആഡംബര ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേയും ഐആര്‍സിടിസിയും ഒരുക്കുന്നത്. ഡിസംബറില്‍തുടങ്ങുന്ന സര്‍വീസ് ഏപ്രില്‍ പകുതി വരെ ഉണ്ടാകും.

അഞ്ച് ദിവസമാണ് രണ്ട് പാക്കേജുകളുടെയും ദൈര്‍ഘ്യം. രാജസ്ഥാന്‍ മരുഭൂമിയിലേക്കുളള പാക്കേജ് ഫസ്റ് ക്ളാസ് എസി ഒരാള്‍ക്ക് 36900 രൂപ, രണ്ട് പേരുടെ കൂപ്പയ്ക്ക് 33900, മൂന്നുപേര്‍ക്കായി 32900 എന്നിങ്ങനെയാണ് നിരക്കുകള്‍. സെക്കന്‍ഡ് എസിയില്‍ ഇത് യഥാക്രമം 28025, 25025, 24525 എന്നിങ്ങനെയാണ്. തേഡ് എസിയില്‍ 24125, 21125, 20625 എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുന്നത്.


ഹെറിറ്റേജ് പാക്കേജ്ഫസ്റ് ക്ളാസ് എസി ഒരാള്‍ക്ക് 35900 രൂപ, രണ്ട് പേരുടെ കൂപ്പയ്ക്ക് 32900, മൂന്നുപേര്‍ക്കായി 31900 എന്നിങ്ങനെയാണ് നിരക്കുകള്‍. സെക്കന്‍ഡ് എസിയില്‍ ഇത് യഥാക്രമം 26200, 23200, 22700. തേഡ് എസിയില്‍ 21790, 18790, 18290 എന്നിങ്ങനെ നിരക്ക് ഈടാക്കുന്നത്.

ത്രീ സ്റാര്‍ ഹോട്ടല്‍ താമസം, ഭക്ഷണം, സ്ഥലം കാണുന്നതിന് എസി വാഹനം, മറ്റു ടിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ നിരക്കുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.