പ്രഫ. ഇ. ജോണ്‍ മാത്യു ചെയര്‍മാന്‍; പ്രഫ. കോശി നൈനാന്‍ ജന. സെക്രട്ടറി
പ്രഫ. ഇ. ജോണ്‍ മാത്യു ചെയര്‍മാന്‍; പ്രഫ. കോശി നൈനാന്‍ ജന. സെക്രട്ടറി
Wednesday, October 14, 2015 1:06 AM IST
കോട്ടയം: കേരള കൌണ്‍സില്‍ ഓഫ് റിട്ടയേര്‍ഡ് കോളജ് പ്രിന്‍സിപ്പല്‍സ് ചെയര്‍മാനായി പ്രഫ. ഇ. ജോണ്‍ മാത്യുവിനെ തെരഞ്ഞെടുത്തു. പ്രഫ. കോശി നൈനാന്‍-ജനറല്‍ സെക്രട്ടറി, പ്രഫ. ടൈറ്റസ് വര്‍ക്കി-ട്രഷറാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ ഡോ. പി. ബാലചന്ദ്രന്‍, പ്രഫ. ലെസ്ലി പള്ളത്ത്-വൈസ് ചെയര്‍മാന്‍മാര്‍, ഡോ. സ്റ്റീഫന്‍ മാത്യൂസ്, ഡോ. വര്‍ഗീസ് മാത്യു-ജോയിന്റ് സെക്രട്ടറിമാര്‍. സ്ഥാനം ഒഴിഞ്ഞ പ്രഫ. ആര്‍.എസ്. പണിക്കര്‍ കൌണ്‍സിലിന്റെ രക്ഷാധികാരിയായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചംഗ സമിതിയില്‍ പ്രഫ. ഒ.എ. ചെറിയാന്‍, ഫാ. പ്രഫ. കെ.എ. ഏബ്രഹാം, ഡോ. ടി.ഐ. ജോര്‍ജ്, പ്രഫ. കെ.എം. കുര്യാക്കോസ് എന്നിവര്‍ സീനിയര്‍ അഡ്വൈസേഴ്സ് ആയിരിക്കും.


ഡോ.പി. ഗോപികുമാര്‍ പ്രസിഡന്റ്; ഡോ.പി.ടി. അരുണ്‍കുമാര്‍ സെക്രട്ടറി

തൃശൂര്‍: ഇഎന്‍ടി ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്സ് ഓഫ് ഇന്ത്യ(എ.ഒ.ഐ)കേരള സംസ്ഥാനശാഖയുടെ പ്രസിഡന്റായി ഡോ.പി. ഗോപികുമാറിനെയും സെക്രട്ടറിയായി ഡോ.പി.ടി. അരുണ്‍കുമാറിനെയും തെരഞ്ഞെടുത്തു. ഡോ.ആര്‍. ഇന്ദുധരന്‍- വൈസ് പ്രസിഡന്റ്, ഡോ.ഇ. രമേഷ്കുമാര്‍- ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ സമാപിച്ച സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.