പരബ്രഹ്മ ചൈതന്യ പുരസ്കാരം അടൂരിന്
പരബ്രഹ്മ ചൈതന്യ പുരസ്കാരം അടൂരിന്
Wednesday, October 14, 2015 1:05 AM IST
തിരുവനന്തപുരം: കായംകുളം പട നിലം പരബ്രഹ്മ ക്ഷേത്രം നല്‍കുന്ന പര ബ്രഹ്മ ചൈതന്യ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന്. നവംബര്‍ 17ന് ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന സമ്മേളനത്തില്‍ 25000 രൂപയും പ്രശസ്തിപത്രവും ചേര്‍ന്ന പുരസ്കാരം വിതരണംചെയ്യുമെന്ന ജൂറി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജൂറി അംഗങ്ങളായ വി.കെ. ജോസഫ്, സി.റഹിം, ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ സി.ആര്‍. വേണുഗോപാല്‍, ആര്‍. അജയന്‍, കെ.എസ്. സേതുനാഥ്, എന്‍.ഭദ്രന്‍, സുരേഷ് പാറപ്പുറം, രാധാകൃഷ്ണന്‍ രാധാലയം തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.