സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍സ് റോഡ് സുരക്ഷാ ബോധവത്കരണ ഹ്രസ്വചിത്രം നിര്‍മിക്കും
Wednesday, October 14, 2015 1:04 AM IST
തിരുവനന്തപുരം: ചങ്ങനാശേരിയിലെ സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍സ് സംസ്ഥാന മോട്ടോര്‍ സുരക്ഷാ അഥോറിറ്റിക്കു വേണ്ടി പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ റോഡ് സുരക്ഷാ ബോധവത്കരണ ഹ്രസ്വചിത്രം നിര്‍മിക്കുന്നു. മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡിന്റെ സാമ്പത്തിക സഹകരണത്തോടെയാണു ചിത്രം നിര്‍മിക്കുന്നത്.

സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍സിന്റെ പ്രഫഷണല്‍ വിഭാഗമായ മീഡിയാ വില്ലേജ് സ്റുഡിയോസാണു ഹ്രസ്വചിത്രം തയാറാക്കുന്നത്. കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ റോഡ് അപകടത്തില്‍ മരിച്ചതിന്റെ നഷ്ടബോധമാണു ഹ്രസ്വചിത്രം നിര്‍മിക്കുന്നതിനു പ്രേരകമായതെന്നു മീഡിയാ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി എത്തയ്ക്കാട് പത്രസമ്മേളനത്തില്‍ അറിയിച്ചു.


കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ചന്ദ്രമോഹനന്‍ നായര്‍, മീഡിയാ വില്ലേജ് സ്റുഡിയോസ് ക്രിയേറ്റീവ് ഡയറക്ടര്‍ സനല്‍ കളത്തില്‍, പ്രോജക്ട് ഇന്‍ ചാര്‍ജ് എല്‍വിസ് ജെ. അലക്സ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.