മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള അഞ്ചാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്
Wednesday, October 14, 2015 1:03 AM IST
തിരുവനന്തപുരം: 2015 ലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകള്‍ ഒഴികെയുള്ള മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള അഞ്ചാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികള്‍ ഇന്ന് ആരംഭിക്കും. മെഡിക്കല്‍/അനുബന്ധ കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ അഞ്ചാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ംംം.രലല. സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോംപേജില്‍ ലഭ്യമാക്കിയിട്ടുള്ള രീിളശൃാ ബട്ടണ്‍ ക്ളിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്ത ണം. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഓപ്്ഷന്‍ പുനഃക്രമീകരണം റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/ കോഴ്സ് എന്നിവയിലേക്ക് ഓപ്്ഷനുകള്‍ നല്‍കാനുള്ള സൌകര്യം എന്നിവ ഇന്നുമുതല്‍ 15 ന് വൈകുന്നേരം അഞ്ചുവരെ ലഭിക്കും. 15 ന് അഞ്ചുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാന്തതില്‍ 15 ന് വൈകുന്നേരം മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള അവസാന ഘട്ട അലോട്ട്മെന്റ് രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക 17 മുതല്‍ 20 വരെയുള്ള തീയതികളിലൊന്നില്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ ഒടുക്കണം. എസ്ബിടി ശാഖകളുടെ ലിസ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഫീസ്/ബാക്കി തുക അടച്ചതിനുശേഷം വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളജില്‍ 20ന് വൈകുന്നേരം അഞ്ചിനു മുന്‍പായി പ്രവേശനം നേടണം.


അവസാനഘട്ട അലോട്ട്മെന്റില്‍ ഗവ. ആയുര്‍വേദ കോളജ് തൃപ്പൂണിത്തുറയില്‍ പുതുതായി ഓപ്ഷ്ന്‍ നല്‍കാവുന്നതാണ്.

മാന്താനം ആയൂര്‍വേദ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജ് പന്തളം, അഹല്യ ആയൂര്‍വേദ മെഡിക്കല്‍ കോളജ് പാലക്കാട്, പങ്കജകസ്തൂരി ആയൂര്‍വേദ കോളജ് കാട്ടാക്കട, തിരുവനന്തപുരം, പറശിനിക്കടവ് ആയൂര്‍വേദ മെഡിക്കല്‍ കോളജ് പറശിനിക്കടവ് കണ്ണൂര്‍, ശാന്തിഗിരി ആയൂര്‍വേദ മെഡിക്കല്‍ കോളജ് പാലക്കാട് എന്നീ ആയൂര്‍വേദ കോളജുകളിലേക്കുള്ള അലോട്ട്മെന്റ് കേരള ഹൈക്കോടതിയില്‍ നിലവിലുള്ള റിട്ട് പെറ്റീഷനുകളില്‍ മേലുള്ള തീര്‍പ്പിനു വിധേയമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ്ലൈന്‍ നമ്പരുകളായ 0471 2339101, 2339102, 2339103, 2339104 എന്നിവയില്‍ ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.