ഡോ.എന്‍. രാധാകൃഷ്ണന് അന്തര്‍ദേശീയ ഫെലോഷിപ്പ്
ഡോ.എന്‍. രാധാകൃഷ്ണന് അന്തര്‍ദേശീയ ഫെലോഷിപ്പ്
Wednesday, October 14, 2015 1:02 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ ഫ്ളിബോലിം ബോളജിയില്‍ (വേരിക്കോസ് വെയിന്‍) ഇന്റര്‍നാഷണല്‍ കോളജ് ഓഫ് സര്‍ജന്‍സിന്റെ പ്രഥമ ഫെലോഷിപ്പിന് അര്‍ഹനായി. നൂറ്റാണ്ടുകളായി പ്രചാരത്തിലിരുന്ന വേരിക്കോസ് ചികിത്സാരീതിക്ക് സമൂലമാറ്റം വരുത്തിയതിനാണ് അത്യപൂര്‍വമായ ഈ ബഹുമതിക്കു ഡോ.എന്‍. രാധാകൃഷ്ണന്‍ അര്‍ഹനായത്.

1980 ഏപ്രിലില്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിയ ഡോ.എന്‍.രാധാകൃഷ്ണന്‍ സേവനത്തിന്റെ 35 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 21,000 ത്തില്‍ പരം വേരിക്കോസ് വെയിന്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.