മണ്ഡലകാലത്ത് ഹൈദരാബാദ് - കൊച്ചി തീര്‍ഥാടക പാക്കേജ് വിമാന സര്‍വീസ്
Wednesday, October 14, 2015 1:02 AM IST
നെടുമ്പാശേരി: അടുത്ത മണ്ഡലകാലത്തു ഹൈദരാബാദില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക പാക്കേജില്‍ വിമാന സര്‍വീസ് ആരംഭിക്കും. അയല്‍സംസ്ഥാനങ്ങളില്‍നിന്നു വരുന്ന അയ്യപ്പന്മാരുടെ എണ്ണത്തില്‍ ഒന്നാമത് ഹൈദരാബാദാണ്. ടൂര്‍ ജെറ്റ് എന്ന ഏജന്‍സിയാണു പാക്കേജ് തയാറാക്കിയിട്ടുള്ളത്. ഇവരുടെ ആസ്ഥാനം ഹൈദരാബാദാണ്. കൊച്ചി വിമാനത്താവളത്തില്‍നിന്നു പ്രത്യേകം ക്രമീകരിക്കുന്ന സ്പെഷല്‍ കോച്ചുകളില്‍ തീര്‍ഥാടകരെ ശബരിമലയ്ക്കു കൊണ്ടുപോകും. അവിടെ ദര്‍ശനം കഴിഞ്ഞു വരുന്ന അയ്യപ്പന്മാരെ ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള പ്രമുക്ഷ ക്ഷേത്രങ്ങളില്‍ കൊണ്ടുപോകും. ഇതെല്ലാം പാക്കേജില്‍ ഉള്‍പ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.