ശാശ്വതികാനന്ദയുടെ മരണം: തന്നെ കരുവാക്കുന്നുവെന്നു പ്രിയന്‍
Wednesday, October 14, 2015 1:02 AM IST
കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന രാഷ്ട്രീയ മുതലെടുപ്പില്‍ തന്നെ കരുവാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു സംഭവത്തില്‍ ആരോപണ വിധേയനായ പ്രിയന്‍. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കൊച്ചി പള്ളുരുത്തി സ്വദേശിയായ പ്രിയന്‍ മാധ്യമങ്ങള്‍ക്കു പ്രസിദ്ധീകരണത്തിനായി നല്‍കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രേരണപ്രകാരം ശാശ്വതീകാനന്ദയെ വധിച്ചെന്നു പ്രിയന്‍ തന്നോടു പറഞ്ഞിട്ടുണ്െടന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പശ്ചാത്തലത്തിലാണു പ്രിയന്റേതെന്ന പേരിലുള്ള പ്രസ്താവന മാധ്യമങ്ങള്‍ക്കു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.