ഔദ്യോഗിക വാഹനം ഔദ്യോഗികാവശ്യങ്ങള്‍ക്കു മാത്രമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍
Wednesday, October 14, 2015 1:01 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നിലവില്‍വന്ന പെരുമാറ്റച്ചട്ട പ്രകാരം ഔദ്യോഗിക വാഹനങ്ങള്‍, ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും ഭാരവാഹികളും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതു കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനാലാണു കര്‍ശന നിര്‍ദേശം.


വാഹനങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും ഔദ്യോഗികാവശ്യത്തിന് എന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതും കര്‍ശനമായി തടയുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു കമ്മീഷന്‍ നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.