ബിജെപിയുമായി ബന്ധമൊന്നുമില്ല: വെള്ളാപ്പള്ളി
ബിജെപിയുമായി ബന്ധമൊന്നുമില്ല: വെള്ളാപ്പള്ളി
Wednesday, October 14, 2015 1:01 AM IST
കൊല്ലം: ബിജെപിയുമായി തനിക്കു പുലബന്ധം പോലുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയില്‍ തനിക്ക് അംഗത്വമില്ലെന്നുംഅദ്ദേഹം പറ ഞ്ഞു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്കു ബന്ധമുണ്െടന്നു തെളിയിച്ചാല്‍ തല മുണ്ഡനം ചെയ്ത് കാശിക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുക തന്നെ ചെയ്യുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പാര്‍ട്ടി പ്രഖ്യാപനം ഡിസംബറില്‍ നടക്കും. ഇടത്-വലത് കക്ഷികളുടെ നിലപാടുകള്‍ മൂലം ഇക്കുറി ബിജെപി സംസ്ഥാനത്തു നില മെച്ചപ്പെടുത്തും. ഞങ്ങള്‍ക്ക് ആരോടും വിരോധമില്ല.ഭൂരിപക്ഷ സമുദായത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വലിയ ചല നങ്ങള്‍ ഉണ്ടാവുന്നു-വെള്ളാപ്പ ള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.