എന്‍ജിനിയര്‍മാര്‍ക്കായി കിറ്റ്കോയുടെ പരിപാടി
Wednesday, October 14, 2015 1:00 AM IST
കൊച്ചി: കേരളത്തിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോ എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്കായി നവംബര്‍ 10 മുതല്‍ നൈപുണ്യ വികസന (സ്കില്‍ ഡെവലപ്മെന്റ്) പരിപാടി സംഘടിപ്പിക്കും.

ടോക്-എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചു നടത്തുന്ന പരിപാടി സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ശാഖകളിലുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ നൈപുണ്യ വികാസത്തിനും എന്‍ജിനിയറിംഗ് ഗ്രാഹ്യം കൂട്ടാനും ലക്ഷ്യമിട്ടാണു സംഘടിപ്പിക്കുന്നത്. എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്കിടയില്‍ പെരുകുന്ന തൊഴിലില്ലായ്മ പരിഗണിച്ചാണു കിറ്റ്കോ പരിപാടി സംഘടിപ്പിക്കുന്നത്.


പരിമിതമായ സീറ്റുകള്‍ മാത്രമുള്ള ആദ്യ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഈമാസം 28 വരെ അപേക്ഷിക്കാം.

കിറ്റ്കോയിലെ പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ക്ളാസുകള്‍ കോഴ്സിനെ വ്യത്യസ്തമാക്കും.

കിറ്റ്കോയുടെ ഡിസൈന്‍ ഓഫീസിലും പ്രോജക്ട് സൈറ്റുകളിലുമായാണു പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കു പദ്ധതികളുടെ ആസൂത്രണവും നടപ്പാക്കലും നേരിട്ടു മനസിലാക്കാന്‍ ഇതു സഹായകരമാകും.

അപേക്ഷാഫോമിനും മറ്റു വിവരങ്ങള്‍ക്കും ാമറവൌബസബ ിമൃമ്യമിമി@്യമവീീ.രീാ, മെഷശവേസൌാമൃല്@സശരീേ.ശി എന്നീ ഇമെയിലുകളില്‍ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.