ബിജെപി ഇലക്ഷന്‍ കണ്‍വന്‍ഷനു വെള്ളാപ്പള്ളി എത്തിയില്ല
ബിജെപി ഇലക്ഷന്‍ കണ്‍വന്‍ഷനു വെള്ളാപ്പള്ളി എത്തിയില്ല
Wednesday, October 14, 2015 12:59 AM IST
മാവേലിക്കര: ചെന്നിത്തലയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്‍ ചടങ്ങിന് എത്തിയില്ല. എന്നാല്‍ ചെന്നിത്തലയില്‍തന്നെ നടന്ന മറ്റൊരു പരിപാടിക്കു എത്തുകയും ചെയ്തു. ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി. രമേശാണ് ഉദ്ഘാടനം ചെയ്തത്. ബിജെപി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്നും തന്നോട് അടുപ്പമുള്ള പ്രാദേശികനേതൃത്വം തന്റെ പേര് നോട്ടീസിലും ഫ്ളക്സുകളിലും അച്ചടിച്ചതാകാമെന്നും അതിനുള്ള സ്വാതന്ത്യ്രം അവര്‍ക്കുണ്െടന്നും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.


ചെന്നിത്തല മേജര്‍ കാരാഴ്മ ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ ശ്രീ വാണിദേവി സനാതന സേവാസംഘം ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന നവരാത്രി ആഘോഷം വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.