ഐഎംഎസില്‍ നിന്നുള്ള ജപമാല റാലി 17ന്
Wednesday, October 14, 2015 12:57 AM IST
ആലപ്പുഴ: ഐഎംഎസ് ധ്യാനഭവനില്‍ നിന്നു ചങ്ങനാശേരി പാറേല്‍പള്ളിയിലേക്കു എല്ലാവര്‍ഷവും നടത്തിവരുന്ന ജപമാലറാലി ഇത്തവണ 17നു നടക്കും. 17നു പുലര്‍ച്ചെ 4.30നു ഐഎംഎസ് ധ്യാനഭവനില്‍നിന്നാരംഭിക്കുന്ന ജപമാലറാലി ഉച്ചകഴിഞ്ഞു രണ്ടിനു പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ എത്തും.

റാലി പറവൂര്‍, കളര്‍കോട്, പള്ളാത്തുരുത്തി, നെടുമുടി, മങ്കൊമ്പ്, പള്ളിക്കൂട്ടുമ്മ, രാമങ്കരി, കിടങ്ങറ, പൂവം ജംഗ്ഷന്‍, പെരുന്ന, ചങ്ങനാശേരി ടൌണ്‍, അരമനപ്പടിവഴിയാണ് പാറേല്‍പള്ളിയില്‍ എത്തിച്ചേരുന്നത്.


തുടര്‍ന്നു ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. കഴിഞ്ഞവര്‍ഷം ജപമാലറാലിയില്‍ 35000ത്തോളം പേര്‍ പങ്കെടുത്തതായും ഇത്തവണ 40,000ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും ജപമാല തീര്‍ഥാടന കമ്മിറ്റി ചെയര്‍മാന്‍ ഫാ. വിനീത് രാജ് എടയാടില്‍ അറിയിച്ചു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നു നിരവധി മരിയഭക്തര്‍ റാലിയില്‍ പങ്കെടുക്കാനായി എത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.