'ആട് 'ഒരു ഭീകരജീവിയാണ് !
 ആട്  ഒരു ഭീകരജീവിയാണ് !
Wednesday, October 14, 2015 12:48 AM IST
എസ്.ആര്‍. സുധീര്‍കുമാര്‍

കൊല്ലം: കുണ്ടറ കുമ്പളം സ്വദേശി ആട് ആന്റണിയെ പോലീസ് തന്നെ വിശേഷിപ്പിക്കുന്നത് ക്രിമിനലുകളിലെ ജീനിയസ് എന്നാണ്. മോഷണത്തില്‍ ഒറ്റയാന്‍. എന്തും ചെയ്യാന്‍ മടിക്കാത്ത മനസിനുടമ. കുത്തഴിഞ്ഞ ജീവിതശൈലി.

കാര്യമായ വിദ്യാഭ്യാസം ഇല്ലെങ്കിലും പല ഭാഷകളും അറിയാം. ഭവനഭേദനം, കവര്‍ച്ച, വിവാഹത്തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് ഇവയിലെല്ലാം പ്രത്യേക വൈദഗ്ധ്യം. പല വേഷത്തിലും പേരുകളിലുമാണു നടപ്പ്. പോലീസ് മനസില്‍ കാണുന്നത് ആന്റണി മാനത്തു കാണും.

വിളിപ്പേരിനു പിന്നില്‍

കുണ്ടറ, കുമ്പളം, പടപ്പക്കര മേഖലകളിലെ വീടുകളില്‍ ആടുമോഷണം നടത്തിയായിരുന്നു അരങ്ങേറ്റം. മോഷ്ടിച്ച ആടുകളെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും. പലതവണ പോലീസ് പിടികൂടിയിട്ടും ആടുകളെ മോഷ്ടിക്കുന്നത് തുടര്‍ന്നു. മോഷ്ടിച്ച ആടുമായി പോയ ഇയാളെ ഒരിക്കല്‍ നാട്ടുകാര്‍ പിടികൂടിയാണ് പോലീസിനു കൈമാറിയത്. അന്നു മുതലാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് ആട് ആന്റണി എന്ന ചെല്ലപ്പേര് ചാര്‍ത്തിയത്. പിന്നീട് ഇലക്ട്രോണിക് ഉപകരണങ്ങളോടായി കമ്പം.

മണിയന്‍പിള്ളയുടെ കൊലപാതകം

2012 ജൂണ്‍ 26ന് പുലര്‍ച്ചെ ഒന്നിനാണ് പാരിപ്പള്ളി പോലീസ് സ്റേഷനിലെ ഡ്രൈ വര്‍ മണിയന്‍പിള്ളയെ ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. കുളമട ജംഗ്ഷനു സമീപം സംശയാസ്പദമായി കണ്ട ഒമ്നിവാന്‍ പോലീസ് സംഘം തടഞ്ഞുനിര്‍ത്തി.

വാനിലുണ്ടായിരുന്ന ആന്റണിയെ പിടികൂടി ജീപ്പില്‍ കയറ്റുമ്പോള്‍ എഎസ്ഐ ജോയിയെ കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതു തടഞ്ഞ മണിയന്‍പിള്ളയെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. ആശുപത്രി യില്‍ എത്തിച്ചപ്പോഴേക്കും മണിയന്‍പിള്ള മരിച്ചു.

കൊലപാതകത്തിനു ശേഷം വാന്‍ വര്‍ ക്കലയില്‍ ഉപേക്ഷിച്ച് തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ വാടക ഫ്ളാറ്റിലെത്തി ഭാര്യ പെരുമ്പാവൂര്‍ സ്വദേശി സൂസനുമായി മുങ്ങി. ആട് കിടന്നിടത്തു പൂട പോലും അവശേഷിപ്പിക്കാതെയായിരുന്നു മുങ്ങല്‍.

ചെന്നൈ, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സൂസനുമൊത്ത് ഒളിവുജീവിതം. കേരള പോലീസിന്റെ സാന്നിധ്യം മണത്തപ്പോള്‍ സൂസനെ ഉപേക്ഷിച്ചു കടന്നു. മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ നിന്നു സൂസന്‍ പോലീസ് പിടിയിലായി. ആന്റണിയെ പിടികൂടുന്നതിനു സൂചന നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചു.

ആട് ആന്റണിക്കായി വിവിധ ഭാഷകളില്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ അന്വേഷണ സംഘം ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങളിലും റെയില്‍വേ സ്റേഷനുകളിലും ബസ് സ്റാന്‍ഡുകളിലും ലുക്കൌട്ട് നോട്ടീസ് പതിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കി. ഏറ്റവുമൊടുവില്‍ ഇയാളുടെ എട്ട് വ്യത്യസ്ത ഭാവങ്ങളിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലുക്കൌട്ട് നോട്ടീസും പുറത്തിറക്കി.

അന്വേഷണം നേപ്പാള്‍ വരെ

ആട് ആന്റണിയെ തേടി അന്വേഷണ സംഘം രാജ്യത്ത് അരിച്ചുപെറുക്കാത്ത സ്ഥലങ്ങളില്ല. മെട്രോ നഗരങ്ങളടക്കം സദാ നിരീക്ഷണത്തിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നേപ്പാള്‍ വരെ നീണ്ടു. അപ്പോഴും ആട് പോലീസ് നിര്‍മിച്ച കൂടിനു പുറത്തായിരുന്നു.

ലുക്കൌട്ട് നോട്ടീസിന്റെ അടിസ്ഥാന ത്തില്‍ ഇയാളോട് രൂപസാദൃശ്യമുള്ള നാ ല്‍പ്പതോളം പേരെ പോലീസ് സംശയത്തിന്റെ പേരില്‍ പിടികൂടുകയുണ്ടായി. ഉയരവും വിരലടയാളവുമൊക്കെ പരിശോ ധിച്ച് ആന്റണിയല്ലെന്ന് ഉറപ്പാക്കിയാണ് ഇവരെ വിട്ടയച്ച ത്.

ആടിനെ അ ന്വേഷിച്ച് ചെ ന്നൈയിലെ ത്തിയ പോലീസ് സംഘത്തിന് ഇ യാള്‍ അവിടെ ആറിടത്ത് വാടകയ്ക്കു താമസിച്ചിരുന്നതായി ബോധ്യപ്പെട്ടു. അവിടത്തെ മാധ വാര ത്തെ വീട്ടില്‍നി ന്നു നൂറുകണക്കി ന് കംപ്യൂട്ടറുകളും മുന്തിയ ഇനം ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. ഗൃ ഹോപകരണങ്ങളുടെ വിപുലമായ ശേഖ രം കണ്ട് പോലീസ് അന്തംവിട്ടു. ആറര കോടി രൂപ വിലയുള്ള സാധനങ്ങള്‍. 20 വര്‍ഷമായി ആന്റണി ചെന്നൈയിലായിരുന്നു താമസമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ബോധ്യമായി.

പല പേരുകളും തൊഴിലുമാണ് പലരോടും പറഞ്ഞിരുന്നത്. കൂടുതല്‍ സ്ഥലത്തും കംപ്യൂട്ടര്‍ സെയില്‍സ് റെപ്രസന്റേറ്റീവ് എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ചെന്നൈയിലെ കുപ്രസിദ്ധ മോഷണ സംഘങ്ങളുമായി ചങ്ങാത്തമു ണ്ടായിരുന്നെങ്കിലും അവരുമായി സഹകരിച്ച് മോഷണം നടത്തിയിട്ടില്ല.

കംപ്യൂട്ടര്‍ ഭ്രാന്ത്

ആന്റണിക്ക് മോഷണത്തില്‍ ഏറ്റവും കൂടുതല്‍ ഭ്രമം കംപ്യൂട്ടറുകളോടായിരുന്നു. മോഷണ മുതല്‍ കണ്െടടുത്തതില്‍ ഭൂരിഭാഗവും കംപ്യൂട്ടറുകളാണ്. ഒമ്നി വാനുകളാണ് മോഷണത്തിനുള്ള യാത്രയില്‍ ഉപയോഗിച്ചിരുന്നത്.

പാരിപ്പള്ളിയിലെ കുളമടയില്‍ വാനിലെത്തിയത് അവിടത്തെ ഒരു കംപ്യൂട്ടര്‍ സ്ഥാപനം കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. വാനിന്റെ ഒരു വശത്ത് കേരള രജിസ്ട്രേഷനും മറുവശത്ത് തമിഴ്നാട് രജിസ്ട്രേഷനുമായിരുന്നു.

ദിനപത്രങ്ങളില്‍ വൈവാഹിക പരസ്യം നല്‍കി ഭാര്യമാരാക്കിയും കൂടെ താമസിപ്പിച്ചും അമ്പതോളം സ്ത്രീകളെ കബളിപ്പിച്ചതായാണ് പോലീസ് പറയുന്നത്. അമ്മയെയും മകളെയും ഒരേസമയം ഭാര്യമാരാക്കിയ സംഭവവുമുണ്ട്. കൊലപാതകശേഷം ഒളിവില്‍ കഴിയുമ്പോഴും മൂന്നു വിവാഹങ്ങള്‍ കഴിച്ച് കബളിപ്പിക്കല്‍ നടത്തിയതായാണ് പോലീസ് നല്‍കുന്ന സൂചന. ഇയാളുടെ 18 ഭാര്യമാരെ കണ്െടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിട്ടുണ്ട്. കവര്‍ച്ചാമുതലില്‍ നല്ലൊരു പങ്കും ഇയാള്‍ സ്ത്രീകള്‍ക്കു സമ്മാനിക്കുകയായിരുന്നു.

300 കേസുകള്‍

കവര്‍ച്ച, ഭവനഭേദനം അടക്കം ആട് ആന്റണിക്കെതിരേ രാജ്യത്ത് 300ലധികം കേസുകളുണ്ട്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കേരളത്തിലെ മിക്ക ജില്ലകളിലും ഇയാള്‍ക്കെതിരേ കേസുണ്ട്.

2007-ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒളിവിലായിരുന്നപ്പോഴും തമിഴ്നാട്ടിലും പാലക്കാട്ടുമൊക്കെ മോഷണം നടത്തിയതിന്റെ സൂചനകളും പോലീസിനു ലഭിച്ചിട്ടുണ്ട്.

മണിയന്‍പിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാരിപ്പള്ളി പോലീസാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ഈ കേസിലാണ് ഇപ്പോഴത്തെ അറസ്റ്. പരവൂര്‍ സിഐക്കാണ് അന്വേഷണ ചുമതല.

ഈ കേസില്‍ റിമാന്‍ഡിലാകുന്നതോടെ മറ്റു കേസുകളെല്ലാം പൊടിതട്ടിയെടുക്കാ നാണു പോലീസ് തീരുമാനം. അന്യസം സ്ഥാന പോലീസും ഇയാളെ കസ്റഡിയില്‍ ആവശ്യപ്പെട്ടേക്കാം.

കേസുകളെല്ലാം ഒന്നി നു പുറകെ ഒന്നായി വരുമ്പോള്‍ ആട് ആന്റണിക്ക് ഇനി മോചനം അകലെയായിരിക്കും. ഇയാള്‍ ഒരിക്കലും പുറം ലോകം കാണ രുതേ എന്ന പ്രാര്‍ഥനയിലാണു കൊല്ലപ്പെട്ട മണിയന്‍പിള്ളയുടെ കുടുംബം.

ആട് ആന്റണിയെ ബിന്ദു വിവാഹം കഴിച്ചത് അച്ഛന്റെ എതിര്‍പ്പു മറികടന്ന്

ചിറ്റൂര്‍: ആട് ആന്റണിയെ ഗോപാലപുരത്തെ ശ്രീധരന്‍നായരുടെ മകള്‍ ബിന്ദു വിവാഹം കഴിച്ചത് അച്ഛന്റെ എതിര്‍പ്പുകളെ മറികടന്നെന്നു സൂചന. ശ്രീധരന്‍നായരുടെ രണ്ടാമത്തെ മകള്‍ ബിന്ദു(35)വിനെയാണ് ആട് ആന്റണി ഒരു വര്‍ഷംമുമ്പു വിവാഹം കഴിച്ചത്.

ബിന്ദുവിന്റെ ഭര്‍ത്താവ് പ്രകാശന്‍ എട്ടുവര്‍ഷം മുമ്പു മരിച്ചിരുന്നു. തുടര്‍ന്നു ബിന്ദു കുറേക്കാലം കുന്നാച്ചിയില്‍ ഹോട്ടലില്‍ ജോലി ചെയ്തു. ഒരു വര്‍ഷം മുമ്പു ബിന്ദുവിന്റെ കോയമ്പത്തൂരിലുള്ള സഹോദരിയുടെ ഭര്‍ത്താവ് വിജേഷാണു ശെല്‍വരാജ് എന്നു പേരു പറഞ്ഞ ആട് ആന്റണിയുടെ വിവാ ഹാലോചനയുമായി അമ്മാവനാ യ ശ്രീധരന്‍നായരെ സമീപിച്ചത്. എന്നാല്‍, ഇയാളെപ്പറ്റി ലഭിച്ച വിവരങ്ങള്‍ പൂര്‍ണമായി വിശ്വസിക്കാ നാകാത്തതിനാല്‍ ശ്രീധരന്‍നായര്‍ വിവാഹത്തിനു വിസമ്മതിച്ചു.

എന്നാല്‍, സഹോദരി സരി തയും മറ്റു രണ്ടു സഹോ ദരങ്ങളും വിവാഹത്തിനു മുന്നോട്ടുവന്നതിനെത്തുടര്‍ന്ന് 2014 നവംബര്‍ പത്തിനു ധാരാപുരത്തു കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ചു വിവാഹം നടത്തുകയായിരുന്നു.

കരുമാണ്ട കൌണ്ടന്നൂരിലുള്ള ബിന്ദുവിന്റെ വീട്ടിലാണ് ആന്റണി താമസിച്ചിരുന്നത്. മുമ്പു മാസത്തില്‍ ഒന്നോ രണ്േടാ തവണ മാത്രം ഗോപാലപുരത്തെ വീട്ടിലെത്താറുള്ള ആന്റണി മൂന്നുമാസമായി തുടര്‍ച്ചയായി എത്താറുണ്െടന്നു പറയപ്പെടുന്നു.

ഈയിടെ കരുമാണ്ട കൌണ്ടന്നൂരില്‍ മറ്റൊരു കേസ് അന്വേഷണത്തിനായി ചെന്ന വനിതാ പോലീസ് ആന്റണിയെ തിരിച്ചറിഞ്ഞ് ഇക്കാര്യം മേലുദ്യോഗസ്ഥരെ രഹസ്യമായി അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി പാലക്കാട് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കരുമാണ്ടകൌണ്ടന്നൂരില്‍ രഹസ്യനിരീക്ഷണം നടത്തുകയായിരുന്നു. ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍ വേഷംമാറി വിവിധ ആവശ്യങ്ങള്‍ പറഞ്ഞു ബിന്ദുവിന്റെ വീട്ടില്‍ കയറി സൂക്ഷ്മ നിരീക്ഷണം നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി പോലീസ് സംഘം ബിന്ദുവിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആന്റണി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഓട്ടോയില്‍ വന്നിറങ്ങിയ ആന്റണിയെ പോലീസ് വളഞ്ഞു പിടികൂടുകയായിരുന്നു.

പാലക്കാട്ടെ കിഴക്കന്‍മേഖല ഒളിവുകാര്‍ക്കു പറുദീസ

എം.വി. വസന്ത്

പാലക്കാട്: ആട് ആന്റണി ആ രെന്ന് ഈ നിമിഷം വരെ അറിയാത്തവര്‍ ചിലപ്പോള്‍ പാലക്കാട്ടെ കി ഴക്കന്‍മേഖലക്കാരില്‍ ചിലരായി രിക്കും. ചിലരെന്നല്ല പലര്‍ക്കും ഇ പ്പോഴുമറിയില്ല കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളിയായ ആട് ആന്റണി താമസിച്ചിരുന്നതും പിടിയിലായതും ഇവിടെനിന്നുതന്നെയാണെന്ന്. അതാണ്, കിഴക്കന്‍ മേഖലയുടെ പ്രത്യേകത.

തെങ്ങിന്‍തോപ്പുകളുടെയും പച്ചക്കറികൃഷിയുടെയും നാടെന്നു വിശേഷിപ്പിക്കപ്പെട്ട ഈ പ്രദേശമാണ് കള്ളുത്പാദനത്തിന്റെ പ്രധാന ഉറവിടവും. കേരളത്തില്‍ ഉള്‍പ്പെട്ടതാണെങ്കിലും അതിര്‍ത്തിഗ്രാമങ്ങളില്‍ തമിഴ് സംസ്കാരവും ഭാഷയുമാണ് ഭൂരിപക്ഷത്തിനും. ഇവിടെ മലയാളം പത്രങ്ങളില്ല, മലയാളം ടിവി ചാനല്‍ കാണാറുമില്ല. പിന്നെ ഇവരെങ്ങനെ ആട് ആന്റണിയെ അറിയും...?

തെങ്ങിന്‍തോപ്പുകളും പട്ടികജാതി കോളനികളുമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണു ക്രിമിനലുകള്‍ ഇവിടെ തമ്പടിക്കുന്നത്. പരാതികള്‍ കുറവാണെന്നതും ആരും ചോദ്യംചെയ്യാന്‍ വരില്ലെന്നതും ഇവര്‍ക്കു തുണയാകുന്നു. ആവശ്യക്കാരുടെ ഡിമാന്‍ഡ് പ്രകാരം ഏതു ചെലവിലും വാടകവീടുകള്‍ ശരിയാക്കി നല്കുന്ന ഏജന്റുമാരും ഇവിടെ ധാരാളമുണ്ട്. ചെക്പോസ്റുകള്‍ കേന്ദ്രീകരിച്ചുള്ള അനധികൃത വരുമാനത്തിനു പുറമേ ഇത്തരം ഒളിത്താവളങ്ങള്‍ തയാറാക്കി നല്കുന്നതു വഴി ദിനംപ്രതി അയ്യായിരം രൂപയോളം വരുമാനമുള്ളവരാണു മിക്ക ഏജന്റുമാരും.


ആട് ആന്റണി പിടിയിലായതു പുതിയ ഭാര്യയുടെ വീട്ടില്‍നിന്നാ ണ്. ഗോപാലപുരത്തെ കരുമാണ്ട കൌണ്ടന്നൂര്‍ എന്നപ്രദേശം എരുത്തേംപതി ഗ്രാമപഞ്ചായത്തിലെ ഉന്നതനായ പ്രതിനിധി താമസിക്കുന്നതിന്റെ തൊട്ടടുത്താണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് കണിച്ചുകുളങ്ങര കേസിലെ പ്രതികള്‍ കുറ്റകൃത്യത്തിനുശേഷം കുടുംബത്തിനൊപ്പം താമസിച്ചിരുന്നതും മീനാക്ഷിപുരത്തിനടുത്തു മുള്ളന്‍തോട്ടിലെ തെങ്ങിന്‍തോപ്പിലായിരുന്നു. പിന്നീട് ഇവര്‍ തമിഴ്നാട്ടിലെ ആനമലയിലേക്കു മാറിയതിനു ശേഷം മാത്രമാണു പോലീസിന് ഇവരെ പിടികൂടാനായത്.

ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി, ഗോവിന്ദാപുരം, വേ ലന്താവളം, വാളയാര്‍ ചെക്പോസ്റുകളും അതിനിപ്പുറവും വരുന്ന അതിര്‍ത്തിപ്രദേശങ്ങളാണു കുറ്റവാളികള്‍ക്കു കാലങ്ങളായി അഭയമേകിവരുന്നത്. പത്തും അതിലധികവും ഏക്കര്‍ സ്ഥലമുള്ള മുതലാളിയുടെ ഏതെങ്കിലും വാടകവീടുകളിലാണ് ഇവരുടെയെല്ലാം വാസം.

കച്ചവടം, കോഴിവളര്‍ത്തല്‍, തുടങ്ങി വിവിധ ആവശ്യങ്ങളു മായി എത്തുന്നവരെന്നാണ് ഇവര്‍ വീട്ടുടമകളെ ധരിപ്പിക്കാറുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളില്‍പ്പെട്ടവരും ഈ പ്രദേശങ്ങളില്‍ വ്യാജപ്പേരിലും വിലാസത്തിലും താമസിക്കുന്നുണ്ട്. അതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്ന അന്യജില്ലക്കാര്‍ വീട്ടുടമയുടെ കരാര്‍പത്രം സഹിതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റര്‍ ചെയ്യണമെന്നു നിയമം നിഷ്കര്‍ ഷിക്കുന്നുണ്ട്. എന്നാല്‍, കേരള ത്തിലെ മറ്റിടങ്ങളിലെപ്പോലെ ഇവിടെയും ഈ നിയമം നടപ്പായിട്ടില്ല.

ഇതു താന്‍ടാ കേരള പോലീസ്

ജിമ്മി ജോര്‍ജ്

പാലക്കാട്: വര്‍ഷങ്ങളായി പോലീസിനും നിയമവ്യവസ്ഥയ്ക്കും നാണക്കേടായി ഇന്ത്യയൊട്ടുക്കും തട്ടിപ്പുനടത്തി വിരാജിച്ച ആട് ആന്റണി കൂട്ടിലായതു കേരള പോലീസിനും പ്രത്യേകിച്ചു പാലക്കാട്ടെ ഉദ്യോഗസ്ഥര്‍ക്കും തൊപ്പിയിലെ പൊന്‍തൂവലായി. പോലീസ് സേനയിലെ തന്നെ ഒരാളുടെ ചോര പുരണ്ട കത്തിയുമായി പിടികിട്ടാപ്പുള്ളിയായി നാടൊട്ടുക്കും വിലസിനടന്ന ആടിനെ കൂട്ടിലാക്കാന്‍ പോലീസ് വിരിച്ച വലകളുടെയെല്ലാം കണ്ണികള്‍ നിസാരമായാണ് ഇയാള്‍ അറുത്തുമാറ്റിയത്. ഇതിന് ഇയാളെ സഹായിച്ചതു തികഞ്ഞ ക്രിമിനല്‍ ബുദ്ധിയും.

തന്റെ സേനയിലെ ഒരംഗത്തെ കുത്തിവീഴ്ത്തിയ ആടിനെ പിടിക്കാന്‍ കഴിയാത്ത ദുഃഖം പേറിയായിരുന്നു മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് സേനയുടെ പടികളിറങ്ങിയത്. അങ്ങനെയുള്ള കേരള പോലീസിനു പുതുജീവന്‍ നല്കുകയും അഭിമാനത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിക്കുകയുമായിരുന്നു പാലക്കാട്ടെ സേനാംഗങ്ങള്‍.

ആട് ആന്റണിയുടെ അറസ്റിലേക്കു നയിച്ചതു കഴിഞ്ഞ ഒരു മാസമായി പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് പോലീസ് നടത്തിയ സമര്‍ഥമായ കരുനീക്കങ്ങളായിരുന്നു. സ്ഥിരമായി ഒരേ ഫോണ്‍നമ്പര്‍ ഉപയോഗിക്കാതെ കറങ്ങിനടന്നിരുന്ന ആന്റണിയെ പിടികൂടാന്‍ പോലീസ് നടത്തിയ ശ്രമമെല്ലാം ഇയാള്‍ സമര്‍ഥമായി മറികടക്കുകയായിരുന്നു.

സ്ത്രീവിഷയത്തിലുള്ള ഇയാളുടെ ദൌര്‍ബല്യം മനസിലാക്കിയുള്ള അന്വേഷണമാണു പോലീസ് നടത്തിവന്നത്. ഒരുമാസം മുമ്പു ചിറ്റൂര്‍ പോലീസ് സ്റേഷനിലെ ഒരു വനിതാ കോണ്‍സ്റബിള്‍ യാദൃച്ഛികമായി ആട് ആന്റണിയെ ഗോപാലപുരത്തുവച്ചു കണ്ടതാണ് വഴിത്തിരിവായത്. ആന്റണിയുടെ രൂപസാദൃശ്യമുള്ളയാളെക്കുറിച്ചു ചിറ്റൂര്‍ സ്റേഷനില്‍ അറിയിക്കുകയും തുടര്‍ന്നു പാലക്കാട് സ്പെഷല്‍ ബ്രാഞ്ചില്‍ അറിയിക്കുകയുമായിരുന്നു. ഉടന്‍തന്നെ ഡിവൈഎസ്പി എം.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം രൂപീകരിക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു.

വിവിധ വേഷങ്ങളില്‍ ഇവര്‍ ഗോപാലപുരത്തെ വീട്ടില്‍ ചെന്ന് ഇയാളുടെ “ഭാര്യയുമായി സംസാരിക്കുകയും ആട് ആന്റണി തന്നെയാണു വന്നുപോകുന്നതെന്ന് ഉറപ്പാക്കുകയുംചെയ്തു. മുമ്പ് പലതവണ ആട് ആന്‍ണിയെന്ന പേരില്‍ പലരെയും അറസ്റ് ചെയ്ത് അബദ്ധം സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍.

തുടര്‍ന്നു കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തിയെന്ന വിവരം അറിഞ്ഞ് ഇന്നലെ പുലര്‍ച്ചെ വീടുവളഞ്ഞു പിടികൂടുകയായിരുന്നു. മകനെ ആന്റണി ഫോണില്‍ വിളിച്ചതും പോലീസിന് ഇയാളെ പിന്തുടരാന്‍ എളുപ്പമായി.

ഇരുപതോളം സ്ത്രീകളുമായി ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നു. ഇതില്‍ പലരെയും വിവാഹം കഴിച്ചിട്ടുമുണ്ട്.ഈ സ്ത്രീകളോടു പോലും ഇയാള്‍ കൃത്യമായി കാര്യങ്ങള്‍ പറയാതിരുന്നതു പോലീസിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനു തടസമായിരുന്നു. ഒരുപക്ഷേ, സുകുമാരക്കുറുപ്പിനെപ്പോലെ ഒരിക്കലും കണ്െടത്താനാകാത്ത ഒരു മിത്തായി മാറുമായിരുന്നു എന്നു സംശയിക്കപ്പെട്ട ആട് ആന്റണിയെ കുടുക്കിയതു പോലീസിന് ഒരേസമയം ആശ്വാസകരവും അഭിമാന കരവുമായി.

പോലീസുകാര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

തിരുവനന്തപുരം: കൊല്ലം ജി ല്ലയിലെ പാരിപ്പള്ളിയില്‍ പോ ലീസ് ഉദ്യേഗസ്ഥനായിരുന്ന മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ആട് ആന്റ ണിയെ പിടികൂടിയതില്‍ ഡിജിപി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു.

ആട് ആന്റണിയെ സമര്‍ഥമായി പിടികൂടിയ പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.എല്‍. സുനിലിന്റെ നേതൃത്വ ത്തിലുള്ള പോലീസ് ഉദ്യോഗസ്ഥ ര്‍ക്ക് ഒരു ലക്ഷം രൂപ പാരി തോഷികം നല്‍കുമെന്നും ആഭ്യ ന്തരമന്ത്രി അറിയിച്ചു. കൊല്ലപ്പെട്ട മണിയന്‍ പിള്ളയുടെ ഭാര്യയെ ഫോണില്‍ വിളിച്ച ആഭ്യന്തരമന്ത്രി ആട് ആന്റണിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഉ റപ്പുനല്‍കി.

അടുത്തകാലത്തായി നടന്ന എ ല്ലാ പ്രമാദമായ കേസുകളിലും പ്രതികളെ പിടികൂടാന്‍ പോലീ സിനു കഴിഞ്ഞിരുന്നു. കാസര്‍ ഗോഡ് നടന്ന രണ്ടു ബാങ്ക് കവര്‍ ച്ചാ കേസിലെ പ്രതികളെ തൊണ്ടി സഹിതം ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയതും പാലായിലെ കന്യാസ്ത്രീയുടെ കൊലപാതകത്തില്‍ പ്രതിയെ ഹരിദ്വാറില്‍ എത്തി അറസ്റ് ചെയ്തതും പോലീസിന്റെ ക ര്യക്ഷമതക്ക് ഉദാഹരണങ്ങളാണ്. പോലീസ് സേനയ്ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതാണു തന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അറസ്റ് മാസങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലം: ഡിജിപി

തിരുവനന്തപുരം: പോലീസിന്റെ മാസങ്ങള്‍ നീണ്ട കഠിന പരിശ്ര മത്തിന്റെ ഫലമാണു കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയു മായ ആട് ആന്റണിയുടെ അറസ്റെന്നു സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ചില കേസുക ള്‍ തെളിയിക്കാനും പ്രതികളെ പി ടികൂടാനും ഏറെ സമയം വേ ണ്ടിവരും. ആട് ആന്റണിയുടെകേ സിലും ഇതുതന്നെയാണു സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ആട് ആന്റണിയുടെ നീക്കങ്ങളെക്കുറിച്ചു പോലീസിനു കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. തു ടര്‍ന്നു ആന്റണിയുമായി ബന്ധമുണ്െടന്നു സംശയിക്കുന്ന ചിലരെ നിരീക്ഷണ വിധേയമാക്കി. പിന്നീ ടു നടത്തിയ ആസൂത്രിത നീക്കങ്ങള്‍ക്ക് ഒടുവിലാണ് ആട് ആന്റണി പിടിയിലായതെന്നും ഡിജിപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ആട് ആന്റണിയുടെ അറസ്റ് കേരള പൊലീസിന് അഭിമാനക രമായ നേട്ടമാണെന്നു മുന്‍ ഡി ജിപി ജേക്കബ് പുന്നൂസും പറഞ്ഞു.

ജേക്കബ് പുന്നൂസ് ഡി ജിപിയായിരിക്കേയാണു മണിയ ന്‍പിള്ളയെന്ന പോലീസ് ഡ്രൈ വറെ കൊലപ്പെടുത്തിയശേഷം ആട് ആന്റണി ഒളിവില്‍ പോയത്. പോലീസില്‍ നിന്നു വിരമിച്ച ജേക്കബ് പുന്നൂസിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ആട് ആന്റണിയെ പിടികൂടാനാകാത്തതിന്റെ വിഷമം പങ്കുവച്ചിരുന്നു.

പോലീസുകാരനെ കൊലപ്പെടുത്തിയിട്ടു കടന്ന ആന്റണിയെ പിടികൂടാനാകാത്തതു വലിയ ക്ഷീണമായിരുന്നു. ആസൂത്രിതമായ പല നീക്കങ്ങളും നടത്തിയെങ്കിലും ആന്റണി അതെല്ലാം വെട്ടിച്ചു കടക്കുകയായിരുന്നു.

ആട് ആന്റണി കേസ് പോലീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തില്‍ പാഠ്യവിഷയമാക്കണമെന്നാണു തന്റെ അഭിപ്രായമെന്നും ജേക്കബ് പുന്നൂസ് മാധ്യമങ്ങളോടു പറഞ്ഞു.

ആട് ആന്റണിയെ അറസ്റ് ചെയ്ത പോലീസ് സേനാംഗങ്ങള്‍

എം.എല്‍. സുനില്‍, ഡിവൈ.എസ്പി ജില്ലാ സ്പെഷല്‍ ബ്രാഞ്ച് പാലക്കാട്; ടി.എസ.് ബിനു, സബ് ഇന്‍സ്പെക്ടര്‍, ചിറ്റൂര്‍ പോലീസ് സ്റേഷന്‍; എസ്. ജലീല്‍, എഎസ്ഐ, മലമ്പുഴ; പി.കെ. സന്തോഷ്, എഎസ്ഐ(ഗ്രേഡ്), സൈബര്‍ സെല്‍; കെ.എ. അശോക് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കോങ്ങാട് പോലീസ് സ്റേഷന്‍; ടി. സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കൊല്ലങ്ങോട് പോലീസ് സ്റേഷന്‍; സജി, സിവില്‍ പോലീസ് ഓഫീസര്‍ , ഷൊര്‍ണൂര്‍ പോലീസ് സ്റേഷന്‍; മന്‍സൂര്‍, സിവില്‍ പോലീസ് ഓഫീസര്‍, എആര്‍ ക്യാമ്പ്, കല്ലേക്കാട്; വിനീത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എആര്‍ ക്യാമ്പ്, കല്ലേക്കാട്; നസീര്‍ അലി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, മീനാക്ഷിപുരം പോലീസ് സ്റേഷന്‍; ജേക്കബ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, മീനാക്ഷിപുരം പോലീസ് സ്റേഷന്‍; പ്രമീള, വനിതാ സിവില്‍ പോലീസ് ഓഫീസര്‍, ചിറ്റൂര്‍; സുബൈര്‍, സിവില്‍ പോലീസ് ഓഫീസര്‍, എആര്‍ക്യാമ്പ്, കല്ലേക്കാട്; രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍, എആര്‍ ക്യാമ്പ്, കല്ലേക്കാട്; ഹരിദാസ്, സിവില്‍ പോലീസ് ഓഫീസര്‍, എആര്‍ ക്യാമ്പ്, കല്ലേക്കാട്; ഉണ്ണികണ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍, എആര്‍ ക്യാമ്പ്, കല്ലേക്കാട്; രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍, എആര്‍ക്യാമ്പ,് കല്ലേക്കാട്; കൃഷ്ണപ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍, എആര്‍ക്യാമ്പ്, കല്ലേക്കാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.