ആദിവാസി സ്ത്രീ ജീപ്പില്‍ പ്രസവിച്ചു
Tuesday, October 13, 2015 12:54 AM IST
തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിലേക്കു പോകുകയായിരുന്ന ഗര്‍ഭിണിയായ ആദിവാസി യുവതി ജീപ്പിനുള്ളില്‍ പ്രസവിച്ചു. ആലക്കോട് പാറോത്തുമല കോളനിയിലെ പള്ളത്ത് സൌമ്യ(25) ആണ് ഇന്നലെ രാവിലെ ഏഴോടെ പൂവ്വത്തുവച്ചു ജീപ്പിനുള്ളില്‍ പ്രസവിച്ചത്.

സൌമ്യയെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണു ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇന്നലെ രാവിലെ വേദന അനുഭവപ്പെട്ടതോടെ ജീപ്പില്‍ ആശുപത്രിയിലേക്കു പുറപ്പെടുകയായിരുന്നു.


ജീപ്പില്‍ പ്രസവിച്ച് അബോധാവസ്ഥയിലായ യുവതിയെയും നവജാതശിശുവിനെയും ഉടന്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെയും അമ്മയുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അയല്‍വാസി ചെല്ലമ്മയും ബന്ധു സിജിയുമാണു കൂടെയുണ്ടായിരുന്നത്. കൂലിപ്പണിക്കാരനായ സതീശന്റെ ഭാര്യയാണു സൌമ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.