വൈകല്യമുള്ളവരുടെ ശാക്തീകരണം എംജിയില്‍ ദ്വിദിന ദേശീയ സെമിനാര്‍
Tuesday, October 13, 2015 12:54 AM IST
കോട്ടയം: എംജി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റഡീസില്‍ വൈകല്യമുള്ളവരുടെ ശാക്തീകരണമെന്ന് വിഷയത്തെ ആസ്പദമാക്കി 16നു ദ്വിദിന ദേശീയ സെമിനാറിന് തുടക്കമാകും. എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ്, ചെന്നൈ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തും. രാവിലെ ഒമ്പതിനു ജോസ്.കെ.മാണി എംപി ഉദ്ഘാടനം ചെയ്യും.


വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സുരേഷ് കുറുപ്പ് എംഎല്‍എ, ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. ശങ്കരനാരായണന്‍, ബിഹേവിയറല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. പി.എസ്. സുകുമാരന്‍, ഡോ. പി.ടി. ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുക്കും. ഫോണ്‍ 0481-2 731580.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.