ഫാ. മാത്യു മലേപറമ്പില്‍ അനുസ്മരണ പ്രഭാഷണം
Tuesday, October 13, 2015 12:53 AM IST
പാല: കേരള എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍സ് കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ഫാ. മാത്യു മലേപറമ്പില്‍ അനുസ്മരണ പ്രഭാഷണം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു പാലാ സെന്റ് തോമസ് കോളജില്‍ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ നിര്‍വഹിക്കും. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തി എന്നതാണ് വിഷയം. പാലാ രൂപത സഹായ മെത്രാന്‍ മാര്‍. ജേക്കബ് മുരിക്കന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.


പ്രിന്‍സിപ്പല്‍സ് കൌണ്‍സില്‍ പ്രസിഡന്റ് ഡോ. എം. ഉസ്്മാന്‍ അധ്യക്ഷത വഹിക്കും. കേരള പ്രൈവറ്റ് കോളജ് മാനേജ്്മെന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രഫ. പി.സി. പ്രസന്നകുമാര്‍ പ്രസംഗിക്കും. പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പലും ദീര്‍ഘകാലം കേരള പ്രൈവറ്റ് കോളജ് മാനേജ്്മെന്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഫാ. മാത്യു മലേപറമ്പില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.