ജെ.സി. ഡാനിയല്‍ പുരസ്കാരം ഐ.വി. ശശിക്ക്
ജെ.സി. ഡാനിയല്‍ പുരസ്കാരം ഐ.വി. ശശിക്ക്
Tuesday, October 13, 2015 12:12 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2014 ലെ ജെ.സി. ഡാനിയല്‍ പുരസ്കാരം സംവിധായകന്‍ ഐ.വി. ശശിക്ക്. നാലു പതിറ്റാണ്േടാളം നീണ്ട ചലച്ചിത്ര സപര്യയിലൂടെ മലയാള സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണു പുരസ്കാരം.

കലാസംവിധായകനായി സിനിമാ രംഗത്തെത്തിയ ഐ.വി. ശശി 150ലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1982ല്‍ ആരൂഢം മികച്ച ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് ദേശീയ പുരസ്കാരം നേടി. സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 1989ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും കരസ്ഥമാ ക്കി.


എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്കാര നിര്‍ണയം നടത്തിയത്. നടന്‍ മധു, പി.വി. ഗംഗാധരന്‍, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രാജീവ് നാഥ് എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.