സര്‍ക്കാര്‍ സൈറ്റുകള്‍ ഹോസ്റ് ചെയ്യാന്‍ മാര്‍ഗനിര്‍ദേശമായി
Tuesday, October 13, 2015 12:48 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹോസ്റ് ചെയ്യുന്നതിനു മാര്‍ഗനിര്‍ദേശം രൂപീകരിച്ച് ഉത്തരവായി. ഇതനുസരിച്ചു സുരക്ഷാ ഓഡിറ്റിംഗിനുശേഷം വെബ്സൈറ്റുകളും വെബ് ആപ്ളിക്കേഷനുകളും സ്റേറ്റ് ഡേറ്റാ സെന്ററില്‍ ഹോസ്റ് ചെയ്യണം.

ഇതിനാവശ്യമായ സാങ്കേതിക നവീകരണ ചെലവ് ബന്ധപ്പെട്ട വകുപ്പ് വഹിക്കണം. ഇഋഞഠഗ യൊ ഇഋഞഠകച ല്‍ എംപാനല്‍ ചെയ്തിട്ടുള്ള ഏജന്‍സികള്‍ മുഖേനയാണു സുരക്ഷാ ഓഡിറ്റിംഗ് നിര്‍വഹിക്കേണ്ടത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള അമ്പതിലധികം വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്റെ പശ്ചാത്തലത്തിലാണു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റുകള്‍ എല്ലാം സ്റേറ്റ് ഡേറ്റാ സെന്ററിനു പുറത്തു ഹോസ്റ് ചെയ്തവയാണെന്നും ഇവയില്‍ ഭൂരിഭാഗവും ജൂംലയും മറ്റ് ഓപ്പണ്‍ സോഴ്സ് കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിം വര്‍ക്കിലുമാണു രൂപകല്പന ചെയ്തിട്ടുള്ളതെന്നും കണ്െടത്തിയിട്ടുണ്ട്. ജൂലൈ മാസത്തില്‍ ചേര്‍ന്ന ഇ-ഗവേണന്‍സ് ഉന്നതതല സമിതി യോഗവും ഇതു സംബന്ധിച്ചു സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിരുന്നു. ഉത്തരവിന്റെ പൂര്‍ണരൂപം ംംം.ുൃറ.സലൃമഹമ.ഴ്ീ.ശി/ംവമ’ ിലം ലിങ്കില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.