ട്രെയിനില്‍നിന്ന് ഏഴു ലക്ഷത്തിന്റെ ചരസ് പിടികൂടി
ട്രെയിനില്‍നിന്ന് ഏഴു ലക്ഷത്തിന്റെ ചരസ് പിടികൂടി
Tuesday, October 13, 2015 12:36 AM IST
കോഴിക്കോട്: എറണാകുളത്തേക്കു ട്രെയിന്‍ മാര്‍ഗം കടത്തുകയായിരുന്ന ഏഴു ലക്ഷം രൂപ വിലമതിക്കുന്ന ചരസ് പിടികൂടി. ഇന്നലെ രാവിലെ കോഴിക്കോട് റെയില്‍വേ സ്റേഷനില്‍ വച്ചാണ് 71 ഗ്രാം ചരസ് പിടികൂടിയത്.

ചരസ് കടത്തുകയായിരുന്ന ഹരിയാന അംബാല കന്റോണ്‍മെന്റിലെ എംഇഎസ് കോളനി സ്വദേശി തുഷാറി(27)നെ പോലീസ് അറസ്റ്ചെയ്തു. മഡ്ഗാവ്-എറണാകുളം ട്രെയിനില്‍നിന്നാണു ചരസ് പിടികൂടിയത്. ട്രെയിനിലെ ക്ളീനിംഗ് ജോലികള്‍ കരാറെടുത്തു നടത്തുന്ന ആളാണു തുഷാര്‍. ഗോവയില്‍ വച്ച് ഇയാളുടെ ഡ്യൂട്ടി കഴിഞ്ഞെങ്കിലും ചരസ് കടത്തുന്നതിനായി ഇയാള്‍ എറണാകുളത്തേക്കു പോവുകയായിരുന്നു. എറണാകുളത്തുള്ള ഒരാള്‍ക്കു ചരസ് കൈമാറാന്‍ പോകുന്നതിനിടെയാണു പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നാണു പോലീസ് പരിശോധന നടത്തിയത്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചു പോലീസ് അന്വേഷണം തുടങ്ങി. ട്രെയിനില്‍ വച്ചു സ്ഥിരമായി ഇയാള്‍ ചരസ് വില്‍പന നടത്താറുണ്ടായിരുന്നെന്നും പോലീസ് പറയുന്നുണ്ട്. സൌത്ത് എസി എ.ജെ. ബാബു, ടൌണ്‍ സിഐ അഷ്റഫ്, റെയില്‍വേ എസ്ഐ വി. രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.