എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
Tuesday, October 13, 2015 12:29 AM IST
തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി നേതാക്കള്‍ ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ചു. മൂന്നര ലക്ഷത്തിലധികം വരുന്ന തോട്ടം തൊഴിലാളികളുടെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ക്കു പ്രതിപക്ഷനേതാവ് കത്തു നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. മൂന്നാര്‍ സമരം ഒരു സാമൂഹ്യവിഷയമായി വളര്‍ന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നാ ണ് ആവശ്യം. മൂന്നാര്‍ സമരത്തിനാധാരമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിവേദനവും ഗവര്‍ണര്‍ക്കു നല്‍കി. നേതാക്കളായ സി. ദിവാകരന്‍, മാത്യു ടി.തോമസ്, എ.കെ. ശശീന്ദ്രന്‍ എന്നിവ രും വിഎസിനൊപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.