അഞ്ചു വയസുകാരന്‍ ഷോക്കേറ്റു മരിച്ചു
Sunday, October 11, 2015 12:48 AM IST
തുറവൂര്‍: ടെലിവിഷന്‍ ഓണ്‍ ചെയ്യുന്നതിനിടെ ഷോക്കേറ്റു അഞ്ചുവയസുകാരന്‍ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ കരിയാടിപറമ്പില്‍ സെബാസ്റ്യന്റെ മകന്‍ അഖിലാണ് മരിച്ചത്.

ഇന്നലെ രാവിലെ പത്തരയോടെ വീട്ടിലെ ടിവി പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. പട്ടണക്കാട് ബിഷപ് മൂര്‍ സ്കൂളിലെ യുകെജി വിദ്യാര്‍ഥിയായിരുന്നു. ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പോസ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പട്ടണക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: ഗ്ളാഡിസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.