ജെസിബി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
ജെസിബി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
Sunday, October 11, 2015 12:47 AM IST
അടൂര്‍: റോഡുപണിക്കിടെ പിന്നിലേക്കെടുത്ത ജെസിബിയുടെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. മേലൂട് തൊഴുവിളയില്‍ നാരായണക്കുറുപ്പിന്റെ മകന്‍ സൂര്യ മുരുകനാണ് (49) മരിച്ചത്.

ഇന്നലെ രാവിലെ പത്തിനു കരുവാറ്റ ചെട്ടിയാര്‍മുകള്‍ - പുതിയചിറകാവ് റോഡിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം. പത്രം ഏജന്റു കൂടിയായ സൂര്യ മുരുകന്‍ പത്രവിതരണത്തിനായി ബൈക്കില്‍ വരുമ്പോഴാണ് സംഭവം. നിര്‍മാണ സ്ഥലത്ത് പിന്നിലേക്കെടുത്ത ജെസിബി ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നു പറയുന്നു. തെറിച്ചുവീണ സൂര്യ മുരുകന്റെ തലയിലൂടെ ജെസിബി കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: വിഷ്ണു, വൈഷ്ണവി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.