ജാര്‍ഖണ്ഡിലെ മാവോയിസ്റ് നേതാവ് അങ്കമാലിയില്‍ പിടിയില്‍
ജാര്‍ഖണ്ഡിലെ മാവോയിസ്റ് നേതാവ് അങ്കമാലിയില്‍ പിടിയില്‍
Sunday, October 11, 2015 12:10 AM IST
കൊച്ചി: ജാര്‍ഖണ്ഡിലെ ഗഢവാ ജില്ലയിലെ മാവോയിസ്റ് നേതാവിനെ അങ്കമാലിയില്‍ പിടികൂടി. സിപിഐ മാവോയിസ്റ് സായുധവിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഏരിയാ കമാന്‍ഡറായ ജിതേന്ദ്രയെയാണ് അങ്കമാലിയിലെ ചെമ്പന്നൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും എറണാകുളം റൂറല്‍ ജില്ലാ പോലീസും ചേര്‍ന്നു വെള്ളിയാഴ്ച പിടികൂടിയത്.

ജാര്‍ഖണ്ഡില്‍ മാവോയിസ്റ് സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന ജിതേന്ദ്ര 2012 മുതല്‍ അങ്കമാലിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ ചെമ്പന്നൂര്‍ ഭാഗത്തുള്ള ഇലക്ട്രിക് വയര്‍ നിര്‍മാണ കമ്പനിയില്‍ ജോലി നോക്കിവരുകയായിരുന്നു. ജാര്‍ഖണ്ഡില്‍ വധശ്രമക്കേസിലും രാജ്യവിരുദ്ധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണ്. ജാര്‍ഖണ്ഡ് പോലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് ഇയാള്‍ നാടുവിട്ടു കൊച്ചിയിലെത്തിയത്.


കേരളത്തില്‍ താമസിച്ചു പ്രതി ജാര്‍ഖണ്ഡിലെ മാവോയിസ്റ് നേതാവ് ബഡാ വികാസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അങ്കമാലി മാര്‍ക്കറ്റില്‍ ബാംഗാളികള്‍ നടത്തുന്ന മൊബൈല്‍ കടയില്‍ നിന്നു നിരവധി സിം കാര്‍ഡുകളെടുത്ത് ജാര്‍ഖണ്ഡിലെ മാവോയിസ്റ് പ്രവര്‍ത്തകര്‍ക്ക് എത്തിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്െടത്തിയിട്ടുണ്ട്.

റൂറല്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സെല്ലും ഐബി ഉദ്യോഗസ്ഥരും ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതി പിടിയിലായത്. പ്രതിക്കെതിരേ ഗഢവാ ജില്ലാ കോടതിയുടെ അറസ്റ് വാറന്റ് നിലവിലുണ്ടായിരുന്നു. പ്രതി അറസ്റിലായ വിവരം ജാര്‍ഖണ്ഡ് പോലീസിനെ അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.