പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ സ്വാഗതസംഘം രൂപീകരിച്ചു
Sunday, October 11, 2015 12:37 AM IST
പാലാ: മുപ്പത്തിമൂന്നാമതു പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ ആലോചനായോഗം രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ അധ്യക്ഷതയില്‍ പാലാ ബിഷപ് ഹൌസില്‍ നടന്നു. അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളമ്പനാലിന്റെ നേതൃത്വത്തിലുള്ള ടീമാണു കണ്‍വന്‍ഷന്‍ നയിക്കുന്നത്. രാവിലെയും വൈകുന്നേരവുമായി പാലാ സെന്റ് തോമസ് കോളജ് ഗ്രൌണ്ടിലാണ് കണ്‍വന്‍ഷന്‍. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മറ്റു ദിനങ്ങളില്‍ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി വികാരി ജനറാള്‍ മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍ ജനറല്‍ കോ-ഓര്‍ഡിനേറ്ററായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, ഫാ.ജോര്‍ജ് കക്കാട്ടില്‍, ഫാ.വിന്‍സെന്റ് മൂങ്ങാമാക്കല്‍ (ജനറല്‍ കണ്‍വീനര്‍), ഫാ.സെബാസ്റ്യന്‍ കൊല്ലംപറന്വില്‍, ഫാ.കുര്യന്‍ മറ്റം, ഫാ.സ്കറിയ വേകത്താനം, ഫാ.ജോസഫ് ആലഞ്ചേരി, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, വി.എം.ദേവസ്യ ഈരൂരിക്കല്‍, ടി.പി. ജോസഫ്, ജാന്‍സ് കക്കാട്ടില്‍, സാബു കോഴിക്കോട്ട്, തങ്കച്ചന്‍ ശ്രാമ്പിക്കല്‍, ജോര്‍ജുകുട്ടി പാലയ്ക്കക്കുന്നേല്‍ തുടങ്ങിയവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കും.


ബൈബിള്‍ കണ്‍വന്‍ഷനില്‍ രൂപതയിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളിക്കണമെന്നും രൂപത ഒന്നായി ഈശോയുടെ ജനനത്തിരുനാളിന് ഒരുക്കമായി ധ്യാനിക്കുന്നതിനും ആത്മപരിശോധന നടത്തുന്നതിനും അവസരമൊരുക്കാന്‍ ഈ ബൈബിള്‍ കണ്‍വന്‍ഷന്‍ സഹായകമാണെന്നും അധ്യക്ഷപ്രസംഗത്തില്‍ മാര്‍ മുരിക്കന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.