സിബിഐ അന്വേഷിക്കണമെന്ന് എസ്എന്‍ഡിപി പ്രമേയം
Sunday, October 11, 2015 12:28 AM IST
ചേര്‍ത്തല: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തി നിജസ്ഥിതി തെളിയിക്കണമെന്ന് എസ്എന്‍ഡിപി യോഗം കൌണ്‍സില്‍ പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ആരോപണങ്ങളുമായി വരുന്നവരുടെ കൈവശമുണ്െടന്നു പറയുന്ന തെളിവ് ഉദ്യോഗസ്ഥരെ ഏല്പിച്ച് അന്വേഷണത്തെ സഹായിക്കണമെന്നും അന്വേഷണവിവരം പൊതുസമൂഹത്തെ അറിയിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍ അധ്യക്ഷത വഹിച്ചു. യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.